പള്ളിപ്പുറത്ത് ഭൂമി നൽകില്ല: ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും സംസ്ഥാന സർക്കാർ റദ്ദാക്കി

Share News

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും സംസ്ഥാന സർക്കാർ റദ്ദാക്കി. കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് സർക്കാർ തീരുമാനം.

ഇഎംസിസിയുമായുളള രണ്ട് ധാരണാപത്രങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് നടപടി. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ഇതുസംബന്ധിച്ച നിര്‍ദേശം കെഎസ്‌ഐഡിസിക്ക് നല്‍കിയത്. പ്രാഥമികമായ കരാര്‍ ഒപ്പിട്ടുവെന്നല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെഎസ്‌ഐഡിസിയുടെ വിശദീകരണം.

ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നാണ് കെഎസ്‌ഐഡിസിക്ക് ലഭിച്ച നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28ന് അസന്‍ഡ് നിക്ഷേപക സംഗമത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രവും ട്രോളറുകള്‍ ഉണ്ടാക്കാന്‍ കെഎസ്‌ഐഎന്‍എലും ഇഎംസിസിയും തമ്മിലൊപ്പിട്ട ധാരണാപത്രവും സർക്കാർ റദ്ദാക്കിയിരുന്നു.

Share News