*ബാറിലേക്കോ? ഞാനോ? എൻ്റെ പട്ടി വരും!*😏

Share News

ബാറിലേക്കോ? ഞാനോ? എൻ്റെ പട്ടി വരും!😏
ഞാൻ കുടിച്ച് കൊറേ കാശു കളഞ്ഞിട്ടുള്ളതാ. ഇനി ബിവറേജസിലേക്കില്ല.
👩🏽‍🦰 ഹോ, എൻ്റെ കെട്ട്യോനെ ഇപ്പഴാ തിരിച്ചു കിട്ടിയത്. നല്ല മനുഷ്യനാന്നേയ്…
👨🏽‍🦲 അച്ഛാ, ഇനി കുടിക്കരുതട്ടാ. എൻ്റെ പൊന്നച്ഛനല്ലേ?
എടൂവ്വേ, നമ്മൾ എന്നാത്തിനാ ഗവൺമെൻ്റിനു കൊണ്ടേ കാശു കൊടുക്കണേ…👴
വെള്ളമടിച്ച് ഇനീം കരളു കളയണോ?🚫
😋രണ്ടു മാസം നമക്ക് പിടിച്ചു നിക്കാൻ പറ്റി. ഇനി എന്തിരടപ്പീ, ബിവറേജ്?
എന്തൂട്ടടാ ഗഢ്യേ, ഞാനേ കുടിച്ചു കളഞ്ഞ കാശുണ്ടേ, യൂസഫലിയാ ഇന്ന്. അറിയോ നിനക്ക്?😎
👩‍🚀 എൻ്റെ പപ്പ വാങ്ങിത്തന്ന സ്റ്റൈലൻ സൈക്കിൾ കണ്ടോ? രണ്ടു മാസം കുടിക്കാതിരുന്ന കാശു കൊണ്ടു വാങ്ങീതാ.🚲
ഇക്കാ, ഇനീം ഇങ്ങൾ കുടിക്കരുതിട്ടാ. പടച്ചോൻ രണ്ടു മാസം കൊണ്ടു ഇങ്ങളെ എനിക്കു തിരിച്ചുതന്നീതാ. 🧕
🤗 ദൈവത്തെയോർത്ത് മോനേ, ഇനി കുടിക്കല്ലേ. നിന്നെ കണ്ടിട്ടു തന്നെ എന്തൊരൈശ്വര്യമാടാ ഇപ്പോ.
👨🏼‍🦼 ഭഗവാനേ, എൻ്റെ കുഞ്ഞിന് കുടിക്കാൻ ഇനി തോന്നിക്കല്ലേ.
വീടു പണയം വച്ചതിനു ജപ്തി നോട്ടീസു വന്നിരിക്ക്യാണ്, മേൻനേ. കുടിച്ചു നശിപ്പിച്ചത് ഓർക്കുമ്പോ സഹിക്കാൻ പറ്റണില്ലാ.🙆‍♂️


സുഹൃത്തുക്കളേ, സർക്കാർ മദ്യവിൽപന പുനരാരംഭിക്കുന്നു. രണ്ടു മാസംകൊണ്ടു തിരികെയെത്തിയ കുടുംബസമാധാനവും ആരോഗ്യവും സുശീലവും ഉത്തരവാദിത്വബോധവുമെല്ലാം പടിയിറങ്ങാൻ പോവുകയാണ്. സർക്കാരിനെ ബോധവത്കരിക്കുക അസാധ്യം. സാമൂഹിക അകലം പാലിക്കാനുള്ള സുബോധമെങ്കിലും പൗരന് അനിവാര്യമാണെന്ന തിരിച്ചറിവു പോലും ഇവർക്കില്ലെന്നു തോന്നുന്നു.
രണ്ടു മാസം വിജയകരമായി മദ്യം വർജിച്ച പൗരന്മാർക്ക് അഭിനന്ദനങ്ങൾ! അവർക്ക് ഇനിയും അത് സാധ്യമാണ്. അവരെ നമുക്കു ബലപ്പെടുത്തണം.
താഴെത്തന്നിരിക്കുന്നതോ തത്തുല്യമോ ആയ ആശയങ്ങൾ ഓഡിയോ-വീഡിയോ വഴി പരത്താൻ നമുക്കു ശ്രമിക്കാം. 15 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോ മൊബൈലിലെടുത്ത് പ്രചരിപ്പിക്കുകയോ 8129293673 / 9947589442 എന്നീ നമ്പരുകളിലേക്ക് അയച്ചു തരുകയോ ചെയ്യുമോ? റെവ ഡോ .ജോഷി മയ്യാറ്റിൽ ഫേസ് ബുക്കിൽ എഴുതിയത് .

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു