പ്രേക്ഷകരില്‍ നല്ലൊരു വിഭാഗവും നായകന്‍മാരുടെ ക്രിമിനല്‍ മനസ്സിന് കൈയ്യടിക്കുമെന്ന വെളിപാട് അത്ര സുഖകരമല്ലന്ന നിരീക്ഷണം കൂടി പറയാതെ വയ്യ.

Share News

ഓർക്കാപ്പുറത്തു ചെയ്ത കുറ്റം ഒളിപ്പിച്ചു നടക്കാൻ നിർബന്ധിതരാകുന്നവരുടെ മാനസിക പീഡനത്തിന്റെ മനോഹരമായ തലം ഈ സിനിമയിലുണ്ട് .

കോവിഡ് ഇല്ലാത്ത കാലമായിരുന്നെങ്കിൽ തീയേറ്ററിൽ നിന്ന് പണം വാരുന്ന സിനിമയാകുമായിരുന്നു ദൃശ്യം 2 .ചലച്ചിത്രത്തിൽ കാണുന്ന സംഭവങ്ങളുടെ യുക്തിയെ കുറിച്ച് ഓർക്കാൻ ഇട നൽകാതെ കഥ പറയാനുള്ള വിരുതുള്ള ജിത്തു ജോസഫിന്റെ വിജയമാണ് ഈ സിനിമ .മോഹൻലാലിലെ അതുല്യ നടന്റെ അഭിനയ മികവിന്റെ ആഘോഷം കൂടിയാണ് ഈ സിനിമ .അത് പ്രകടമാക്കുന്ന സിനിമകൾ ഇപ്പോൾ കുറവാണല്ലോ?

ഓർക്കാപ്പുറത്തു ചെയ്ത കുറ്റം ഒളിപ്പിച്ചു നടക്കാൻ നിർബന്ധിതരാകുന്നവരുടെ മാനസിക പീഡനത്തിന്റെ മനോഹരമായ തലം ഈ സിനിമയിലുണ്ട് .ജോർജ് കുട്ടിയും കുടുംബവും മാത്രമല്ല കുറ്റബോധം പങ്കു വയ്ക്കുന്നത് .മൃതദേഹം മറവു ചെയ്യുന്ന സാഹചര്യം ഒരു മിന്നായം പോലെ കാണുന്ന ആ ദൃക്ക്സാക്ഷിയും നിനച്ചിരിക്കാതെ കൊലയാളിയാകുന്ന കക്ഷിയാണ് .പക്ഷെ പിടിക്കപ്പെട്ടു .പിടിക്കപ്പെട്ടവൻ ഒളിപ്പിച്ചു വച്ചവനെ കാട്ടിക്കൊടുക്കുന്ന ട്വിസ്റ്റ് .

.പക്ഷെ ക്ലൈമാക്സ് വേറെയാണല്ലോ ?അതിൽ വല്ലാത്ത ക്രുത്രിമത്വമുണ്ടെങ്കിലും സിനിമയല്ലേയെന്ന പേരിൽ മാപ്പാക്കം .പിടിക്കപ്പെടാനുള്ള കരു നീക്കങ്ങളിൽ നായകൻ വല്ലാത്ത ക്രിമിനൽ ബുദ്ധി കാണിക്കുന്നുണ്ടെങ്കിലും സിനിമയുടെ ഒടുവിൽ ഒരു വലിയ നന്മ തുന്നി ചേർത്തിട്ടുണ്ട് .ജോർജ്ജുകുട്ടിയും കുടുംബവും കടന്ന് പോകുന്ന അവസ്ഥയാണ് ശിക്ഷയെന്ന് സ്ഥാപിക്കുന്നുമുണ്ട് .അതിന് അവസാനമില്ലെന്ന സൂചനയുമുണ്ട് .ആസ്വദിച്ചോ സിനിമയെന്ന് ചോദിച്ചാൽ യെസ് എന്നുത്തരം .പ്രേക്ഷകരില്‍ നല്ലൊരു വിഭാഗവും നായകന്‍മാരുടെ ക്രിമിനല്‍ മനസ്സിന് കൈയ്യടിക്കുമെന്ന വെളിപാട് അത്ര സുഖകരമല്ലന്ന നിരീക്ഷണം കൂടി പറയാതെ വയ്യ. സിനിമയല്ലേ എന്ന് ആശ്വസിക്കുന്നു. യാഥാര്‍ത്ഥ ജീവിതത്തിലും ആ പ്രവണത വന്നാലോ? സിനിമയിലെ വന്യ ഭാവനക്ക്പ്രതികരണമായി കാട് കയറി മറ്റൊരു ചിന്ത. അത്ര മാത്രം

ഡോ .സി .ജെ .ജോൺ

Share News