മനസ്സിൽ നന്മയുള്ളവർക്കേ സഹജീവികളോടും കരുണ തോന്നൂ

Share News

ഇവൻ “അല്ലു” ഞങ്ങളുടെ കമ്പനിയിൽ 1 munth മുൻപ് വന്നതാണ്.

ഒരു 3week മുൻപ് അവനെ കുറച്ചു നായ കൂട്ടങ്ങൾ വന്നു ആക്രമിച്ചു അവന്റെ നാടുകടിച്ചുമുറിച്ചു വയറൊക്കെ കടിച്ചുകീറി ഞങൾ ചെന്നപ്പോഴേക്കും ഉള്ളിലെയെല്ലാം വെളിയിലായിരുന്നു. അപ്പോൾതന്നെ ഞങൾ hospittalil കൊണ്ടുപോയി dr ഞങ്ങളോട് പറഞ്ഞു ഇതിനി ഒന്നും ചെയ്തിട്ട് കാര്യമില്ല കൂടിയാൽ ഒന്നോ രണ്ടോ ദിവസം ജീവിച്ചിരിക്കുകയൊള്ളു.

അതുകൊണ്ട് മരുന്ന് കൊടുത്ത് കൊന്നേക് അതല്ലെങ്കിൽ വെളിയിൽ വന്നതെല്ലാം ഞാൻ ഉള്ളിൽ വെച്ച് സ്റ്റിച് ചെയ്തുതരാം. എന്തായാലും അതുജീവിക്കില്ലെന്നു dr ഉറപ്പിച്ചു തന്നെ പറഞ്ഞു. ഞങൾ രണ്ടും കല്പിച്ചു സ്റ്റിച് ചെയ്തു തരാൻ പറഞ്ഞു sir അതുചെയ്തു തന്നു മരുന്നും തന്നു. ആ dr sir പറഞ്ഞു സാധാരണ 1500rs ആണു ഇങ്ങനൊക്കെ ചെയ്യുന്നതിന് ഫീസ് നിങ്ങൾ rs500 തന്നാൽ mathi. അങിനെ അവനെ ഞങൾ നല്ലോണം പരിപാലിച്ചു കറക്റ്റ് സമയത്തു ഫുഡും മരുന്നും എല്ലാം കൊടുത്തു ഇപ്പൊ അവൻ മിടുക്കനായി വരുന്നുണ്ട് രണ്ടു കാലുകളും തളർന്നുപോയി എങ്കിലും അവൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

വല്ലാത്ത സന്തോഷം തോന്നുന്നു ഞാങൾക് എല്ലാവർക്കും പിന്നെ അവന്റെ നടത്തം കാണുമ്പോൾ ഒരു വിഷമം അങ്ങിനെ ഒരു ഫ്രണ്ടിന്റെ സഹായത്തോടെ അവനൊരു വണ്ടിയെങ്ങു റെഡിയാക്കി. ഇപ്പോൾ അവനും ഹാപ്പി ഞങൾ ഹാപ്പി..

.കടപ്പാട് , അനീഷ്

Share News