
കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലുടെയും ദുരന്തത്തെ അതിജീവിച്ച് മക്കള്‍ക്ക് നല്ലൊരു ജീവിതം പകര്‍ന്നുകൊടുത്ത രമാദേവി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
ഗുരുവായൂരപ്പന്റെ മുന്നില്‍ വരണമാല്യം ചാര്‍ത്തിയ പഞ്ചരത്‌നങ്ങളിലെ മൂന്നുപേര്‍ക്ക് ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍.
പോത്തന്‍കോട് നന്നാട്ടുകടവില്‍ പരേതനായ പ്രേംകുമാര്‍ രമാദേവി ദമ്പതികള്‍ക്ക് കന്നിപ്രസവത്തില്‍ ഉണ്ടായ മക്കളാണ് പഞ്ചത്‌നങ്ങള്‍.
4 പെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയും.ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഉത്രജയുടെ വിവാഹം വരന് കുവൈറ്റില്‍ നിന്ന് വരാന്‍ സാധിക്കാതിരുന്നതിനാല്‍ മാറ്റിവച്ചു. ഏക സഹോദനാണ് ഉത്രജന്‍.
2005ല്‍ ഈ കുടുംബത്തെ ദുരന്തം വേട്ടയാടിയപ്പോള്‍ ഞാന്‍ പാലോട് രവിക്കൊപ്പം ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുട്ടികളെ ദത്തെടുക്കാനായി പലരും മുന്നോട്ടു വന്നിരുന്നു.
അവര്‍ വേര്‍പിരിയാതിരിക്കാനുള്ള ചില നടപടികള്‍ അന്നു സ്വീകരിച്ചു. അമ്മ രമാദേവിക്ക് തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ പോത്തന്‍കോട് ശാഖയില്‍ ജോലി ഏര്‍പ്പാടാക്കി.
ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതിനും നടപടി സ്വീകരിച്ചു.കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലുടെയും ദുരന്തത്തെ അതിജീവിച്ച് മക്കള്‍ക്ക് നല്ലൊരു ജീവിതം പകര്‍ന്നുകൊടുത്ത രമാദേവി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
