
ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും പേഴ്സണൽ സെക്രട്ടറി കൂടിയായിരുന്ന പൗളോ ഗബ്രിയേൽ അസുഖങ്ങളെ തുടർന്ന് മരണമടഞ്ഞു
2012 വരെ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും പേഴ്സണൽ സെക്രട്ടറി കൂടിയായിരുന്ന പൗളോ ഗബ്രിയേൽ അസുഖങ്ങളെ തുടർന്ന് മരണമടഞ്ഞു.
ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ താമസസ്ഥലത്തെ സഹായിയായി 2012 വരെ വത്തിലീക്സ് ഉണ്ടാകുന്നത് വരെ സേവനം ചെയ്ത വ്യക്തിയാണ് പൗളോ.
ഇപ്പോഴത്തെ അമേരിക്കയിലെ ന്യുൻഷിയോയായ ആർച്ച്ബിഷപ് കാർലോ വിഗാനോ 2012 ൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സമയത്ത് ബെനഡിക്റ്റ് പാപ്പാക്ക് അയച്ച കത്തുകളും വത്തിക്കാൻ ബാങ്കിൻ്റെ ചില പ്രധാന രേഖകളും ഒരു ഇറ്റാലിയൻ മാധ്യമ പ്രവർത്തകന് ചോർത്തികോടുത്തതിനെ തുടർന്ന് പുറത്താക്കപ്പെടുകയും തുടർന്ന് വത്തിക്കാനിൽ നിന്ന് ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം.
ഇങ്ങനെ വത്തിക്കാനിൽ നിന്ന് ചോർത്തികൊടുത്ത സംഭവം വത്തിലീക്സ് എന്നാണ് അറിയപ്പെടുന്നത്. ആ വർഷം തന്നെ ബെനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തിന് മാപ്പ് കൊടുത്തിരുന്നു.
അതിന് ശേഷം അദ്ദേഹത്തിന് വത്തിക്കാൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ജെസ്സു ബംബീനോ ആശുപത്രിയിൽ ജോലി കൊടുത്തിരുന്നു. കുറെ നാളുകളായി മൂന്ന് മക്കളുള്ള അദ്ദേഹം രോഗബാധിതനായി കിടപ്പിൽ ആയിരുന്നു.
റോമിൽ നിന്ന് ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.