അതിനാൽ മുഖ്യമന്ത്രിയോടായി ഇവിടത്തെ ജനങളുടെ ആരോഗ്യത്തെ കരുതി അപേക്ഷിക്കുന്നു. .
ഈ കോവിഡ് കാലത്ത് കേരളത്തിലെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൂടി നടപ്പാക്കുന്ന കാര്യക്ഷമമായ പ്രവർത്തികൾ ലോകമെങ്ങും പ്രശംസിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എന്നാൽ നാളെ ചരിത്രത്തിൽ ഈ പ്രശംസയ്ക്ക് എത്രത്തോളം സ്ഥാനമുണ്ടാവും എന്ന കാര്യത്തിൽ ചെറിയ സംശയം ഉണ്ട്. ഇത്രയൊക്കെ നന്നായി, പ്രവർത്തിച്ചിട്ടും നമ്മുടെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ചരിത്രത്തിൽ ലഭിക്കുന്നത് തികച്ചും സഹതാപമർഹിക്കുന്ന ഒരു സ്ഥാനമാണെങ്കിൽ അത് ഒഴിവാക്കാനുള്ള നടപടികൾ ഇപ്പോൾത്തന്നെ ചെയ്യേണ്ടിയിരിക്കുന്നു. അതെന്തുകൊണ്ട് എങ്ങിനെ എന്നത് അൽപം വിശദീകരിക്കപ്പടേണ്ടതുണ്ട്.
കോവിഡിനെ എതിരിടാനിവിടെ സർക്കാർ നടപ്പാക്കുന്നത് WHO യുടെ മാർഗനിർദേശങളാണ്. യൂറോപ്യൻമാരുടെ മേധാവിത്വമുള്ള WHO അവിടത്തെ സാഹചര്യമനുസരിച്ചാണ് ഗൈഡ്ലൈൻസ് ഉണ്ടാക്കി വച്ചിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ മുഴുവനും വൈദ്യശാസനമെന്നാൽ അലോപ്പതി മാത്രമാണ്. യൂറോപ്യൻ തന്നെയായ ഹോമിയോപ്പതിയും നമ്മുടെ ആയൂർവേദവുമൊക്കെ പേരിനു മാത്രമേയുള്ളു. മാത്രമല്ല പകർച്ച വ്യാധികൾ ചികിത്സിക്കാൻ അവരെ അനുവദിക്കുന്നില്ല.
കോവിഡ് പിടിപെട്ടവരേ കടന്നു വരൂ നിങളെ ഞങ്ങൾ ചികിത്സിച്ചോളാം എന്തെന്നാൽ ഞങ്ങളുടെ കൈയിൽ മരുന്നില്ല എന്നു പറയുന്ന വൈദ്യ ശാസ്ത്രമാണ് അവിടെ ചികിത്സിക്കുന്നത്. അവിടങ്ങളിൽ മരണനിരക്ക് ലക്ഷങ്ങൾ കടന്നു എന്നും ഓർക്കണം.എന്നാൽ ഇവിടെ അങ്ങിനെയാണോ ? നമ്മുടെ നാട്ടിൽ കുഗ്രാമങ്ങളിൽ പോലും മൂന്നു വൈദ്യ ശാസ്ത്രങ്ങളും ജനങളുടെ കൈയെത്തുംദൂരത്തുള്ളപ്പോൾ മരുന്ന് കൈയിലുള്ളവരെ ഒഴിവാക്കി പശ്ചാത്യ രീതി ഇവിടെ നടപ്പാക്കുന്നത്ഏറ്റവും മയപ്പെടുത്തി പറഞ്ഞാൽ ബുദ്ധിശൂന്യതയല്ലാതെ മറ്റെന്താണ് ?? ലഭ്യത ഉണ്ടായിട്ടും ചികിത്സയുള്ളവരെ മാറ്റി നിർത്തി
ചികിത്സയില്ലാത്ത വൈദ്യശാസ്ത്രത്തെ ചികിത്സയേൽപ്പിച്ച ഭരണാധികാരികൾ എന്ന പേരായിരിക്കാം നാളെ നമ്മുടെ സാരഥികൾക്ക് ചരിത്രത്തിലുണ്ടാവാൻ പോകുന്നത്. അതിന്റെ സ്വാധീനത്തിൽ ഇതുവരെ ചെയ്തു വച്ച നല്ല കാര്യങ്ങളൊക്കെ ഒന്നുമല്ലാതായിപ്പോയേക്കാം. അങ്ങനെയെങ്കിൽ അതിന് യഥാർത്ഥ കാരണക്കാരിയാവുന്ന ആരോഗ്യ മന്ത്രി കാരണം മുഖ്യമന്ത്രി കൂടി അതിന്റെ ഫലം അനുഭവിക്കേണ്ടിയും വന്നേക്കാം.നല്ല ഭരണാധികാരികൾ ചരിത്രത്തോട് നീതി പുലർത്തേണ്ടതുണ്ട്. അപ്പോൾ ഏത് ചരിത്രം എന്ന ചോദ്യം വരും. അതിനാൽ ചില ചരിത്രവസ്തതകൾ ഇവിടെ സൂചിപ്പിക്കാം.
1957 ജൂലായ് മുതൽ 58 ഫെബ്രുവരി വരെ ഇന്ത്യയിൽ പടർന്ന ഏഷ്യൻ ഫ്ലൂ. മരണ സംഖ്യ പതിനയ്യായിരത്തോളമായിരുന്നു. നമ്മുടെ കൊച്ചു കേരളത്തിലും മരണം കടന്നുവന്നു. അന്നും വൈറസ് ചികിത്സ അറിയാത്ത അലോപ്പതി വൈദ്യ ശാസ്ത്രം അതിനെ നേരിട്ടത് APC ( ആസ്പിരിൻ, പനാ സെറ്റിൻ, കഫീൻ) എന്ന മരുന്നു കൊണ്ടായിരുന്നു. സമൂഹത്തിൽ ഇന്നുളളതിനേക്കാൾ ദാരിദ്ര്യം ഉണ്ടായിരുന്നതു കൊണ്ടു മാത്രം ആശുപത്രികളിൽ പോകാതെ നാട്ടു മരുന്നു കൊണ്ട് അതിനെ നേരിട്ടസാധാരണ ജനങ്ങളൊന്നും അന്ന് മരിച്ചില്ല. മരിച്ചവരെല്ലാം ആശു പത്രികളിൽ പോയവർ മാത്രമായിരുന്നു.1997-ൽ ആന്ധ്രപ്രദേശിൽ തുടർച്ചയായി പലവർഷളിൽ വന്നുകൊണ്ടിരുന്ന ജപ്പാൻ ജ്വരമെന്ന ജാപ്പനീസ് എൻകെഫലൈറ്റിസ്. രോഗത്തിനിരയാകുന്നത് കുട്ടികളായിരുന്നു. അക്കൊല്ലം മരണ സംഖ്യ 400 കടന്നു. ആശു പത്രികൾ കൈയിലുണ്ടെങ്കിലും മരുന്നില്ലാത്ത വൈദ്യശാസ്ത്രത്തിൽ ആന്ധ്രയിലെ സർക്കാരിന് വിശ്വാസം നഷ്ടപ്പെട്ടു. അലോപ്പതി ഡോക്ടർ കൂടിയായിരുന്ന ആന്ധ്ര ആരോഗ്യ മന്ത്രി രോഗ ചികിത്സ ഹോമിയോപ്പതിയെ ഏൽപ്പിക്കുന്നു. കുറഞ്ഞ നാളുകൾക്കുള്ളിൽത്തന്നെ രോഗം നിയന്ത്രണ വിധേയമാവുക മാത്രമല്ല പിന്നീടുളള വർഷങ്ങളിൽ രോഗം അപ്രത്യക്ഷമാകുകയും ചെയ്തു.WHO യുടെ പ്രശംസ പിടിച്ചു പറ്റിയ സംഭവമാണത്.
2006-ൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളോടൊപ്പം കേരളത്തിൽ നടമാടിയ ചിക്കുൻ ഗുനിയ. കേരളത്തിൽ മരണം നൂറ് കവിഞ്ഞു. അതേസമയം മറ്റ് സംസ്ഥാനങളിൽ മരണ സംഖ്യ ഇതേ നിരക്കിൽ ഉണ്ടായില്ല. കാരണം തിരക്കി അലോപ്പതി ഡോക്ടർ കൂടിയായ കേന്ദ്ര ആരോഗ്യമന്ത്രി അൻപു മണി രാമദോസ് ചേർത്തലയിൽ എത്തി. ഡോക്ടർമാർ കൊടുത്ത മരുന്നുകൾ പരിശോധിച്ചു. ഒരു വൈറസ് രോഗമായ ചിക്കുൻ ഗുനിയയ്ക്ക് ആന്റിബയോട്ടിക്ക് മരുന്നുകൾ ധാരാളമായി കൊടുത്തിരുക്കുന്നത് അദ്ദേഹം കണ്ടു. മാധ്യമങ്ങളുടെ മുന്നിൽ വച്ചു തന്നെ അദ്ദേഹം ഡോക്ടർമാരെ ശാസിച്ചു. തുടർന്ന് അന്നത്തെ ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചർ ഹോമിയോ ആയൂർവേദ ശാസ്ത്രങളെ ചികിത്സയും പ്രതിരോധവും ഏൽപിച്ചു. ചിക്കുൻ ഗുനിയ നിയന്ത്രണ വിധേയമായി. മാത്രമല്ല അന്നും പിന്നീടുള്ള വർഷങ്ങളിലും ചിക്കുൻ ഗുനിയ പിടിപെട്ടവർക്കുണ്ടായ സന്ധിവീക്കം മാറിയത് ഹോമിയോ – ആയുർവേദ ചികിത്സകൾ കൊണ്ടായിരുന്നു.
ചെനയിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചപ്പോഴാണ് അലോപ്പതി വൈദ്യശാസ്ത്രത്തിന്റെ പരിമിതി തിരിച്ചറിഞ്ഞത്. ഒടുവിൽ അവർ കോവിഡ് നിയന്ത്രണ വിധേയമാക്കിയത് ചൈനീസ് ഹെർബൽ മെഡിസിൻ കൊണ്ടായിരുന്നു.
ക്യൂബ കോവിഡിനെ കെട്ടുകെട്ടിച്ചത് ഹോമിയോപ്പതി മരുന്നു കൊണ്ടായിരുന്നു. ഇറ്റലിയിലേക്ക് കൊടുത്തയച്ചതും ഹോമിയോ മരുന്നായിരുന്നു.ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രവും ഏറ്റവും ചെറിയ കമ്യൂണിസ്റ്റ് രാഷ്ട്രവും മാറി ചിന്തിച്ച് വിജയം നേടിയപ്പോൾ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇവിടെ ചിന്താശൂന്യതയാണ് കാണിക്കുന്നത്.തമിഴ് നാട് ഉൾപ്പെടെ മറ്റ് പല സംസ്ഥാനങളും ഹോമിയോപ്പതിയും ആയൂർവേദവുമൊക്കെ കോവിഡ് ചികിത്സയ്ക്ക് ഉപയാഗിക്കുമ്പോൾ കേരളം മാതം മാറിനിൽക്കുന്നത് വിരോധാഭാസമാണ്.മാത്രമല്ല കേരളത്തിലെ ആയൂഷ് വകുപ്പ് ഭരിക്കുന്ന സെക്രട്ടറി അലോപ്പതി ഡോക്ടർ കൂടിയാകുമ്പോൾ എന്താകും എന്ന് ഊഹിക്കാനാവും.
രോഗം ഭേദമാക്കി കാണിച്ചാലും ഇതര വൈദ്യശാസ്ത്രങ്ങളെ അശാസ്ത്രീയമെന്നു വിളിക്കുന്ന പ്രവണതയാണ് കുറേക്കാലമായി ഇവിടത്തെ അലോപ്പതി വൈദ്യശാസ്ത്രം പിന്തുടരുന്നത്. അതേസമയം ചികിത്സിക്കുമ്പോൾ അവർ കാണിക്കുന്ന അശാസ്ത്രീയതകൾ ആരും ശ്രദ്ധിക്കുന്നില്ല. വൈറസ് രോഗങൾക്ക് ബാക്ടീരിയകളെ തുരത്താനുള്ള ആന്റിബയോട്ടിക്കുകൾ കൊടുക്കുന്നു. ചോദ്യം ചെയ്താൽ കോംപ്ലിക്കേഷനുകൾ ഒഴിവാക്കാനെന്നു പറയും. അതേസമയം രോഗിയുടെ ആരോഗ്യവും പ്രതിരോധ ശക്തിയും ഒട്ടും കുറയാതെ നോക്കേണ്ട അടിയന്തിര ഘട്ടത്തിൽ ആന്റിബയോട്ടികൾ ഉണ്ടാക്കുന്ന ദോഷത്തെ കണ്ടില്ലെന്നു നടിക്കുന്നതിലെ ശാസ്ത്രീയത എന്താണ്?
വൈറസിനെതിരേയുള്ള ശരീരത്തിന്റെ പ്രതിരോധ നടപടിയായ പനി അടിച്ചമർത്താൻ പാരസെറ്റമോൾ കൊടുക്കുന്നതിൽ എന്തു ശാസ്ത്രീയതയാണുള്ളത്.?
പാർശ്വഫലങ്ങൾ മൂലം കഴിക്കാൻ ഡോക്ടർമാർ മടിക്കുന്ന മലമ്പനി മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡിന് കൊടുക്കുന്നതിൽ എന്തു ശാസ്ത്രീയതയാണുള്ളത്.ഒരു സ്റ്റെറോയ്‌ഡായ സെക്സമെത്ത സോൺ ഇപ്പോൾ മരുന്നാണ് എന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു
.മരിച്ചവർ കൂടുതൽ പേരും ചികിത്സ തേടിയവരാണ് എന്ന് സംശയിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
കുറച്ച് വർഷങ്ങൾക്കുമുമ്പ് ഡെങ്കിപ്പനി പടർന്നു പിടിച്ചപ്പോൾ പലരും പപ്പായ ഇല ജ്യൂസ് അതിന് മരുന്നായി കഴിച്ച് രോഗം ഭേദമാക്കിതുടങ്ങി. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗികൾക്ക് അശാസ്ത്രീയമെന്നു പറഞ്ഞ് പപ്പായ ഇല ജ്യൂസ് കൊടുക്കാൻ ഇവിടത്തെ അലോപ്പതി ഡോക്ടർമാർ തയ്യാറായില്ല. അതേസമയം തമിഴ് നാട് സർക്കാർ അവിടെ പപ്പായ ഇല കൊടുക്കണമെന്നും നിർദേശിച്ചു. ഇവിടെ ആശുപത്രിയിലെത്തിയ ഡെങ്കിപനി ബാധിതർ ഒട്ടേറെ പേർ മരണമടഞ്ഞു. അൽപ കാലം കഴിഞ്ഞ് ഇതേ പപ്പായ ഇല കാരിപിൽ എന്ന അലോപതി ഗുളികയായും സിറപ്പായും മേശപ്പുറത്തെത്തിയപ്പോൾ പപ്പായ ഇല തികച്ചും ശാസ്ത്രീയമായി
ചില സോപ്പുകളിലും, ഫ്ലോർ ക്ലിനറുകളിലും കക്കൂസ് ലോഷനുകളിലും എന്തിന് ചില പെയിന്റുകളിൽ വരെ കാശ് വാങ്ങി ശാസ്ത്രീയത കണ്ടെത്തി അംഗീകരിക്കുക എന്നതാണ് IMA യുടെ ജോലി. ലക്ഷങൾ കിട്ടാത്തതുകൊണ്ടാവുമോ ഇവർ ഹോമിയോപ്പതിയേയും ആയൂർവേദത്തേയും അംഗീകരിക്കാത്തത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അശാസ്ത്രീയമെന്ന് ഇവർ പറയുന്ന ഹോമിയോപതി ഇന്ന് മൃഗങ്ങളിലും സസ്യങ്ങളിലും ഫലിക്കുന്നത് എന്ത് അശാസ്ത്രീയത കൊണ്ടാണ് എന്ന് വിശദമാക്കണം. ആയൂർവേദ മരുന്നുകളിലെ ആൽക്കലോയിഡുകൾ വേർ തിച്ചെടുത്ത് അലോപ്പതിയാക്കുമ്പോൾ അത് ശാസ്ത്രീയമാവുകയും അതിന്റെ മാതൃമരുന്ന് അശാസ്ത്രീയമാണ് എന്ന് പറയുകയും ചെയ്യുന്നതിലെ ശാസ്ത്രീയത വെളിപ്പെടുത്തേണ്ടതാണ്. ക്ലോറോക്വിൻ പോലൊരു വിഷ മരുന്ന് രോഗികൾക്ക് കൊടുക്കാം എന്നാലും നിരുപദ്രവമായ ഹോമിയോ ആയൂർവേദ മരുന്നുകൾ പരീക്ഷിക്കാൻ പോലും അനുവദിക്കില്ല എന്ന ശാഠ്യം ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്തതിന്റെ സൂചനയല്ലേ? സർക്കാർ അവർ പറയുന്നത് കേൾക്കേണ്ടതുണ്ടോ?
ഇനി ഈ ലേഖകന്റെ ഒരനുഭവം പറയാം. ഗൾഫിൽ കോവിഡ് ബാധിച്ച മൂന്നുപേരോട് ഹോമിയോപ്പതി മരുന്ന് അയച്ചു കൊടുക്കാനാവാത്തതിനാൽ വീട്ടിൽ ഉപയോഗിക്കുന്ന പലവ്യജ്ഞനങ്ളായ മഞ്ഞൾപ്പൊടി, കറുവപ്പട്ട, വെളുത്തുള്ളി, ഇഞ്ചി / ചുക്ക് ഇവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാനും പാരസെറ്റമോൾ ഒഴിവാക്കാനും നിർദ്ദേശിച്ചപ്പോൾ രോഗം രണ്ടു ദിവസം കൊണ്ട് കുറഞ്ഞതായി കണ്ടു. ഇതേ വെള്ളം കുടിച്ചു കൊണ്ടിരുന്ന അവരുടെ മറ്റ് കുടുംബാംഗങൾക്ക് രോഗം വന്നതുമില്ല. ഇതിൽ നിന്നു തന്നെ പറയുന്നത്ര അപകടകാരിയല്ല കോവിഡ് എന്നു മനസ്സിലാക്കാം.
സൗഅറേബ്യയിൽ മൂന്നുറോളം പേർക്ക് ഹോമിയോ മരുന്ന് കൊണ്ട് രോഗവിമുക്തി കൊടുത്ത ഡോക്ടർ ജയപ്രസാദ് കരുണാകരൻ രോഗവിമുക്തി നേടിയവരുടെ ഫോൺ നമ്പർ സഹിതം അദേഹത്തിന്റെ റിപ്പോർട്ട് കേരള സർക്കാരിന് സമർപ്പിച്ചതാണ്. എന്നാൽ ഇതൊന്നും നമ്മുടെ ആരോഗ്യ വകുപ്പ് കണ്ടതായി ഭാവിച്ചില്ല. നമ്മുടെ ആരോഗ്യ മന്ത്രിയോട്പറയുന്നില്ല. അവർ നിപ പിടിപെട്ട കാലം മുതൽ ആയൂഷ് വിരോധിയാണെന്ന് തെളിയിച്ചതാണ്. അതിനാൽ മുഖ്യമന്ത്രിയോടായി ഇവിടത്തെ ജനങളുടെ ആരോഗ്യത്തെ കരുതി അപേക്ഷിക്കുന്നു.
1)കോവിഡ് ചികിത്സ ഹോമിയോപ്പതി ആയൂർവേദ തുടങ്ങിയ ഇതര ശാസ്ത്രങ്ങളെ ഏൽപ്പിക്കുക
.2) അടിയന്തിര ഘട്ടത്തിലേക്ക് നീങ്ങുന്ന രോഗികളെ അലോപ്പതി ശാസ്ത്രം നോക്കിക്കൊള്ളട്ടെ
.3) കേരളമെമ്പാടും ഹോമിയോ – ആയൂർവേദ മരുന്നുകൾ പ്രതിരോധത്തിനായി വിതരണം ചെയ്യുക
.ഇത്രയും ചെയ്തു കൊണ്ട് ലോക്ക്ഡൗൺ ഉടനേ പിൻവലിച്ചാലും പിടിപെടുന്നവർക്ക് വേഗം രോഗവിമുക്തി ഉണ്ടാവും. വൈറസ് സംക്രമണം നടക്കുകയാണെങ്കിൽ ത്തന്നെ അത് ഗുരുതരമാകാതെ ജലദോഷപ്പനി പോലെ മാത്രം വന്നു പോവുകയും സമൂഹത്തിനാകെ പ്രതിരോധശേഷി കൈവരികയും ചെയ്യും. തുടർന്നുള്ള വർഷങ്ങളിൽ രോഗ ബാധ ഉണ്ടാവാതിരിക്കാനും അത് കാരണമാകും. ഇപ്പോൾത്തന്നെ രോഗികളിൽ വൈറസ് സാന്നിദ്ധ്യം കുറഞ്ഞു തുടങ്ങി എന്ന റിപ്പോർട്ടുകൾ വരാൻ തുടങ്ങി. അതിനാൽ നിയന്ത്രങ്ങൾ എടുത്തുകളയവുന്നതേയുള്ളൂ.’സർക്കാരിന്റേയും ജനങളുടേയും കഷ്ടകാലം മാറും.
താക്കോൽ കയ്യിലില്ലാത്തവർ ഇനിയും പൂട്ട് തുറക്കുമെന്ന് കരുതുന്നത് ചിന്താശൂന്യതയായിരിക്കും.!
ചികിത്സാ ശാസ്ത്രങ്ങളുടെ ഈഗോയേക്കാൾ ജയിക്കേണ്ടത് ജനങളുടെ ആരോഗ്യമാണ്. അല്ലെങ്കിൽ ചരിത്രം നാളെ ഈ സർക്കാരിനെ കൊഞ്ഞനം കുത്തിയെന്നിരിക്കും.
ഒരു ആരോഗ്യമന്ത്രി കാരണം മുഖ്യമന്ത്രിയും ചരിത്രത്തിൽ നിറം മങ്ങിയായിരിക്കാം അറിയപ്പെടുന്നത്.
ഡോ.എം.ബി. സലിം കുമാർ. എറണാകുളം
9061046782
(കേരള ഭൂഷണം ഇ. പേപ്പർ 29 – 6 – 2020 പ്രസിദ്ധീകരിച്ചത്.)