പെരുമ്പുഴ ഗോപാലകൃഷ്ണന് അന്തരിച്ചു.
തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവും എഴുത്തുകാരനുമായ പെരുമ്പുഴ ഗോപാലകൃഷ്ണന് അന്തരിച്ചു. 89 വയസായിരുന്നു. ഇപ്റ്റ ദേശീയ വൈസ്പ്രസിഡന്റായിരുന്നു.
ജോയിന്റ് കൗണ്‍സിലില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പെരുമ്ബുഴ ഗോപാലകൃഷ്ണന് സര്‍വീസ് മാസികയായ ‘കേരള സര്‍വ്വീസ്’ന്റെ ആദ്യപത്രാധിപരാണ്. സംസ്ഥാന ചലച്ചിത്ര വികസനകോര്പ്പറേഷന് റിസര്‍ച്ച് ഓഫീസറായി റിട്ടയര്‍ ചെയ്തു.
യുവകലാസാഹിതി പ്രസിഡന്റായും ‘ഇസ്ക്കഫ്’ അഖിലേന്ത്യാ സമാധാനസമിതിയുടെ ജന.സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജി ദേവരാജന്‍ മാസ്റ്റര്‍, പി ഭാസ്കരന് എന്നിവരുടെ ജീവചരിത്രവും നിരവധി കവിത സമാഹാരങ്ങളും ചലച്ചിത്ര പഠനങ്ങളും രചിച്ചിട്ടുണ്ട്.