കവി നീലമ്പേരൂർ മധുസൂദനൻ നായർ അന്തരിച്ചു

Share News

തിരുവനന്തപുരം:മലയാള കവിയും സാഹിത്യകാരനുമായ നീലമ്പേരൂർ മധുസൂദനന്‍ നായര്‍ അന്തരിച്ചു. 84 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വ‌കാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കം സ്വന്തമാക്കിയ കവിയാണ് മധുസൂദനന്‍ നായര്‍. ചമത എന്ന കാവ്യ സമാഹാരത്തിനാണ് 2000ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. ഇതിലേ വരിക, ഈറ്റിലം, ചിത, ഉറങ്ങുംമുന്‍പ്, അമരന്‍, ഫലിത ചിന്തകള്‍ തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്‍രെ സംഭാവനകളാണ്. കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Share News