ഫ്രാൻസിസ് പാപ്പയുടെ പുതിയ പുസ്തകം പ്രകാശന ചടങ്ങിന് ഒരുങ്ങുന്നു.

Share News

നമുക്ക് സ്വപ്നം കാണാം: നല്ല ഭാവിയിലേക്കുള്ള വഴി, Let Us Dream: The Path to A Better Future എന്നാണ് പുതിയ പുസ്തകം അറിയപ്പെടുന്നത്.

ഫ്രാൻസിസ് പാപ്പയുടെ ജീവചരിത്രകാരനും പത്രപ്രവർത്തകനുമായ ഓസ്റ്റിൻ എവെറിഗുമായ സംഭാഷണങ്ങളാണ് പുതിയ പുസ്തകത്തിൽ.

കൊറോണ വൈറസ് വ്യാപന കാലഘട്ടത്തിൽ ഫ്രാൻസിസ് പാപ്പയുടെ വ്യക്തിപരമായ പഠനങ്ങളും, ചിന്തകളും ആണ് ഈ പുസ്തകത്തിൽ. ഇന്നത്തെ സാഹചര്യത്തിൽ ചിന്തിച്ച് – തീരുമാനിച്ച് – നിർദ്ദേശിക്കുക എന്ന പുതിയ പ്രവർത്തനരീതി പാപ്പ നിർദ്ദേശിക്കുന്നുണ്ട്. പ്രതിസന്ധിയിലായ ഒരു ലോകത്തിനായുള്ള ആത്മീയ മാനിഫെസ്റ്റോ ആണ് ഈ പുസ്തകം, അഗാധമായ സാമൂഹിക മാറ്റത്തിനുള്ള ഒരു പ്രകടന പത്രികയും , മികച്ച ഭാവി തിരഞ്ഞെടുക്കുന്നതിന് ഓരോ വ്യക്തിക്കും അയക്കുന്ന സമൻസും ആയി ഇതിനെ കാണാം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജോർജ് ഫ്ലോയ്ഡിൻ്റെ മരണം, ബ്ലാക്ക് ലൈവ്സ് മാറ്റർ, പാപ്പ നിർദേശിക്കുന്ന പുതിയ ഇക്കണോമിക് മാറ്റങ്ങൾ, ഈ കാലഘട്ടത്തിൽ വേണ്ട സഭയിലെ നവീകരണ പ്രവർത്തനങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ, നിയോ ലിബറൽ മാർക്കറ്റ് സിസ്റ്റം, മാനുഷിക സാഹോദര്യവും സമാധാനവും വളർത്തൽ എന്നിവയെ കുറിച്ചും പാപ്പ മനസ്സ് തുറക്കുന്നുണ്ട് ഈ പുസ്തകത്തിൽ. ഡിസംബർ ഒന്നിനാണ് ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ജർമൻ, പോർട്ടുഗീസ് എന്നീ യൂറോപ്യൻ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നത്.

മാധ്യമ പ്രവർത്തകർക്ക് വത്തിക്കാൻ മീഡിയ വിഭാഗം വഴി കോപ്പികൾ വിതരണം ചെയ്തു.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ

Share News