
വിടപറഞ്ഞ ഫുട്‌ബോള്‍ ഇതിഹാസത്തിന് പ്രാര്‍ത്ഥനാ ഭരിതമായ സ്‌നേഹ പ്രണാമമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.
മറഡോണ ‘സോക്കറിന്റെ കവി’ എന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍
വിടപറഞ്ഞ ഫുട്‌ബോള്‍ ഇതിഹാസത്തിന് പ്രാര്‍ത്ഥനാ ഭരിതമായ സ്‌നേഹ പ്രണാമമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.
അര്‍ജന്റീനക്കാരനായ ഡീഗോ മറഡോണയെ തികഞ്ഞ വാത്സല്യത്തോടെ പാപ്പ അനുസ്മരിച്ചെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു.
വത്തിക്കാന്റെ ഔദ്യാഗിക മാധ്യമങ്ങള്‍ മറഡോണയെ ‘സോക്കറിന്റെ കവി’ എന്ന് വിളിച്ചു.ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പ്പാപ്പയായി 2013 ല്‍ ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വത്തിക്കാനിലെത്തി മറഡോണ നിരവധി തവണ ബ്യൂണസ് അയേഴ്‌സ് സാന്‍ ലോറെന്‍സോ ഫുട്‌ബോള്‍ ടീമിന്റെ ആജീവനാന്ത ആരാധകന്‍ കൂടിയായ അദ്ദേഹത്തെ കണ്ടിരുന്നു.
‘ഡീഗോ മറഡോണയുടെ മരണത്തെക്കുറിച്ച് മാര്‍പ്പാപ്പയെ അറിയിച്ചിരുന്നു.താന്‍ സ്‌നേഹപൂര്‍വ്വം അദ്ദേഹത്തെ കണ്ടുമുട്ടിയ സമയങ്ങളെ പാപ്പ ഓര്‍മിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് പാപ്പ തിരക്കുന്നുണ്ടായിരുന്നു.’-വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.ഔദ്യാഗിക വത്തിക്കാന്‍ ന്യൂസ് വെബ്സൈറ്റ് മറഡോണയുടെ മരണത്തെക്കുറിച്ചുള്ള ഒന്നാം പേജ് വാര്‍ത്തയില്‍ ‘സോക്കറിന്റെ കവി’ എന്ന് അദ്ദേഹത്തെ വിളിക്കുന്നു.
അതേസമയം, ‘അസാധാരണനായ കളിക്കാരന്‍, എന്നാല്‍ ദുര്‍ബലനായ മനുഷ്യന്‍’ എന്ന വിശേഷണവുമുണ്ട് വാര്‍ത്തയില്‍.ഒരവസരത്തില്‍ മറഡോണ മാര്‍പ്പാപ്പയ്ക്ക് ഒപ്പിട്ട ഒരു ജേഴ്‌സി നല്‍കി. സ്പാനിഷ് ഭാഷയില്‍ അതിലെഴുതിയതിങ്ങനെ:
‘ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് എന്റെ എല്ലാ വാത്സല്യവും; ലോകത്തിന് അളവറ്റ സമാധാനവും നേരുന്നു.’മാച്ചസ് ഫോര്‍ പീസ്’ എന്ന പേരില്‍ പ്രദര്‍ശന മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനായി മറഡോണ പല തവണ റോമിലെത്തിയിരുന്നു. ഇതിന്റെ വരുമാനം വികസ്വര രാജ്യങ്ങളിലെ വിദ്യാഭ്യാസത്തിനും മധ്യ ഇറ്റലിയില്‍ 2106 ലെ ഭൂകമ്പത്തിന്റെ ഇരകള്‍ക്കുമായുള്ള മാര്‍പ്പാപ്പ ചാരിറ്റി ഫണ്ടിലാണുള്‍പ്പെടുത്തിയത്.ഒരു മത്സരത്തിന് മുമ്പ് മറഡോണ വത്തിക്കാന്‍ റേഡിയോയോട് പറഞ്ഞു: ‘യുദ്ധങ്ങള്‍ കാണുമ്പോള്‍, മരിച്ചവരെ കാണുമ്പോള്‍ നമുക്കെല്ലാവര്‍ക്കും നമ്മുടെ ഹൃദയത്തില്‍ എന്തെങ്കിലും അനുപമ വികാരം അനുഭവപ്പെടുമെന്ന് ഞാന്‍ കരുതുന്നു.
ഞങ്ങള്‍ സോക്കര്‍ കളിക്കാര്‍ സമാധാനത്തിനായി ഒന്നും ചെയ്യുന്നില്ല എന്ന ധാരണ മാറണം. അതിന് ഈ മത്സരം കാരണമാകുമെന്ന് ഞാന്‍ കരുതുന്നു. .
.. ഒരു സോക്കര്‍ ബോള്‍ 100 റൈഫിളുകളേക്കാള്‍ വിലമതിക്കുന്നു.’
ബാബു കഥളിക്കാട്ട്….
Kcbc media