കൊവിഡ് രോഗിയുമായി സമ്പര്‍ക്കമെങ്കില്‍ ചെയ്യേണ്ട കാര്യങ്ങൾ ഇവ

Share News

കൊവിഡ് പടരുകയാണ്. നമ്മുടെ കേരളത്തിലും. പലര്‍ക്കുമുള്ള പ്രശ്‌നം ഇതെവിടെ നിന്നും വന്നുവെന്നത് അറിയാത്തതു തന്നെയാണ്. കൊവിഡുണ്ടോയെന്നു സംശയിക്കുന്നവരെങ്കില്‍, ഇതല്ലെങ്കില്‍ തന്നെ പിന്നീട് ഉണ്ടെന്നു കണ്ടെത്തുന്നവരെങ്കില്‍, ഇവരുമായി പലര്‍ക്കും സമ്പര്‍ക്കം വരുന്നതാണ്, സമ്പര്‍ക്കം വന്നോയെന്നു സംശയിക്കുന്നതാണ് പലരുടേയും അവസ്ഥ. സമ്പര്‍ക്കത്തിലൂടെ രോഗം പടരാനും ഇതു സാമൂഹ്യ വ്യാപനമാകാനുമുളള സാധ്യതകള്‍ ഏറെയാണ്. ഇത്തരം ഘട്ടത്തില്‍ നമ്മെ തന്നെയും നമുക്കു ചുറ്റുള്ളവരേയും സംരക്ഷിയ്ക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഇത് കൃത്യമായി ചെയ്തില്ലെങ്കില്‍ ദോഷം ഏറെയാണ്. കൊവിഡ് രോഗിയുമായി സമ്പര്‍ക്കം വന്നുവോയെന്നു സംശയിക്കുന്നുവെങ്കില്‍ ചെയ്യേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ചറിയൂ.

ആദ്യം ചെയ്യേണ്ടത്

ആദ്യം സ്വയം ഐസൊലേഷനിലേയ്ക്കു പോകുക. ഇതിനാല്‍ തന്നെ ഇതു പൊസററീവെങ്കിലും നെഗറ്റീവെങ്കിലും ഇതിനാല്‍ തന്നെ നിങ്ങളില്‍ നിന്നും ആര്‍ക്കും പടരില്ല. ഈ രോഗത്തിന്റെ ഇന്‍ക്യുബേഷന്‍ പിരീയഡ് എന്നു പറയുന്നത് സാധാരണ 14 ദിവസമാണ്. ഈ ദിവസത്തില്‍ ലക്ഷണം വരും. എന്നാല്‍ ലക്ഷണം നമ്മില്‍ പ്രത്യക്ഷപ്പെടുന്നതിനു ഏതാണ്ട് അഞ്ചു ദിവസം മുന്‍പു തന്നെ ഇത് നമ്മളുമായി സമ്പര്‍ക്കത്തില്‍ വരുന്നവരിലേയ്ക്കു പടരാന്‍ സാധ്യതയേറെയാണ്. ഇതാണ് ഐസോലേഷന്‍ പ്രധാന്യം.

മറ്റൊന്നു ചെയ്യേണ്ടത് മാസ്‌കു ധരിയ്ക്കുകയെന്നതാണ്.

പ്രത്യേകിച്ചും കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നുവെന്നു സംശയമെങ്കില്‍ എന്‍ 95, സര്‍ജിക്കല്‍ മാസ്‌ക് എന്നിവ ഉപയോഗിയ്ക്കാം. മറ്റുള്ളവരില്‍ നിന്നും, ഇതു വീട്ടിലുള്ളവരിലെങ്കില്‍ തന്നെയും, 2 മീറ്റര്‍ അകലം പാലിയ്ക്കുക. കൈ കഴുകുക പോലുള്ള ശുചിത്വ രീതികള്‍ പിന്‍തുടരുക. ഇതെല്ലാം മറ്റുള്ളവര്‍ക്കു കൂടി ഇതു വരാനുള്ള സാധ്യത തടയുന്നു.

ഇത്തരം രോഗിയുമായി സമ്പര്‍ക്കമോ മറ്റോ വന്നാല്‍ സ്വയമേ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ചില വഴികളുണ്ട്.

ആദ്യം വേണ്ടത് നല്ല ഉറക്കമാണ്. ദിവസവും 7-8 മണിക്കൂര്‍ സുഖമായി ഉറങ്ങുക. ശരീരത്തിലെ വൈറസ് ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കമുണ്ടാക്കാന്‍ നോക്കും. ഇതു കൂടുമ്പോഴാണ് പനി പോലുള്ള ലക്ഷണങ്ങളിലേയ്ക്കു പോകുന്നത്. നല്ലതു പോലെയുറങ്ങിയാല്‍ ശരീരത്തില്‍ സൈറ്റോകിനീന്‍സ് എന്ന പദാര്‍ത്ഥം പുറപ്പെടുവിയ്ക്കും. ഇത് ഇന്‍ഫ്‌ളമേഷന്‍ നശിപ്പിയ്ക്കും. ഇതിനാല്‍ തന്നെ രോഗ പ്രതിരോധ ശേഷി ശക്തിപ്പെടും. രോഗത്തെ തടയും

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുക.

ഈ സമയത്ത് വൈറ്റമിന്‍ എ, സി, സിങ്ക്, കാല്‍സ്യം, മിനറലുകള്‍ എന്നിവയാണ് പ്രതിരോധശേഷിയ്ക്കു സഹായിക്കും. ഇതു പോലെ പ്രോട്ടീന്‍ ഏറെ നിര്‍ബന്ധം. നോണ്‍ വെജ് ഈ സമയത്തു കഴിയ്ക്കരുത് എന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇവയില്‍ ധാരാളം പ്രോട്ടീനുണ്ട്. നോണ്‍ വെജ് കഴിയ്ക്കാത്തവര്‍ പയര്‍, കടല വര്‍ഗങ്ങള്‍ കഴിയ്ക്കുക. പ്രോട്ടീനുകള്‍ ഇമ്യൂണോഗ്ലോബലിനുകള്‍ ഉല്‍പാദിപ്പിയ്ക്കുന്നു. ഇത് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുകയും ചെയ്യുന്നു. രാവിലെ പ്രത്യേകിച്ചും പ്രോട്ടീന്‍ കഴിയ്ക്കാം

ദിവസവും രണ്ടര, മൂന്നു ലിറ്റര്‍ വരെ വെള്ളം കുടിയ്ക്കുക.

ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും പ്രതിരോധ ശേഷി നല്‍കാനും സഹായിക്കുന്നു. ഇതു പോലെ ശരീരത്തിലെ മസിലുകള്‍ പൂര്‍ണമായും അനങ്ങുന്ന വിധത്തില്‍ വ്യായാമം ചെയ്യാം. ഇതും ഗുണം ചെയ്യും. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന വഴികളാണ് ഇവയെല്ലാം തന്നെ. ഇതെല്ലാം തന്നെ ശരീരത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നവയാണ്. 

മറ്റൊന്ന് സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ മാറ്റുക.

പ്രത്യേകിച്ചും രോഗമുള്ളവരുമായി സമ്പര്‍ക്കം വന്നോ തങ്ങള്‍ക്കും വരുമോ തുടങ്ങിയ ടെന്‍ഷനുകള്‍. കാരണം ഇതു വന്നാല്‍ 5 ശതമാനം മാത്രമേ ഗുരുതരമാകാനുള്ള അവസ്ഥയുള്ളൂ. ഇതു പോലെ ഈ സമയത്ത് മധുര പലഹാരങ്ങള്‍, വറുത്തവ പോലുള്ളവ ഒഴിവാക്കുക. പ്രത്യേകിച്ചും മധുരം കലര്‍ന്നവ. കഴിവതും വീട്ടില്‍ ഉണ്ടാക്കുന്നവ ഒഴിവാക്കുക. പുകവലി, മദ്യപാനം, പാന്‍ തുടങ്ങിയ ശീലങ്ങള്‍ നീക്കുക. ഇതെല്ലാം ദോഷമായേ വരൂ.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു