തടവറ പ്രേക്ഷിതരുടെയും സഹകാരികളുടേയും സംഗമവും, ശ്രേഷ്ഠസേവന പുരസ്കാരവും

Share News


ആലപ്പുഴ . പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ സഭയേയും സമൂഹത്തേയും ക്ഷണിച്ചുകൊണ്ട് ആഗോള കത്തോലിക്കാ സഭ 2025 യേശുവിന്റെ മനുഷ്യാവതാരത്തിൻ്റെ മഹാ ജൂബിലി ആഘോഷിക്കുകയാണ്. 2000-ൽ ചാത്തനാട് തിരുകുടുംബ ദേവാലയത്തിൽ KCBC കരിസ്‌മാറ്റിക് കമ്മീഷൻ പ്രാർത്ഥന ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട അത്മായ, വൈദിക, സന്യസ്‌ത കൂട്ടായ്‌മയായ ഫ്രണ്ട്സ് ഓഫ് റിന്യൂവൽ ഇന്ത്യ 25 വർഷം തികയുന്നതിൻ്റെ ജൂബിലി ആഘോഷവും ഈ സമയത്താണ്.
തെരുവിൽ അലയുന്നന്നവർ, തടവറകളിൽ കഴിയുന്നവർ, ജയിൽ വിമോചിതർ, ലൈംഗിക തൊഴിലാളികൾ, HIV ബാധിതർ, എന്നിവരുടെ ക്ഷേമത്തിനും , വധശിക്ഷയക്ക് വിധിക്കപെട്ടവർക്ക് ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിന് സുപ്രീം കോടതിയിൽ കേസ് നൽകുവാൻ സഹായിക്കുന്നു.
25 വർഷമായി ആലപ്പുഴ കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തികൾ ചെയ്തു വരുന്നു.

ഒരുവർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷപരിപാടികൾ 2025 ജനുവരി 25, 26 തീയതികളിലായി തുടക്കം കുറിച്ചു.

2025 ജൂൺ ഒന്നാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ആലപ്പുഴ സെന്റ് ജോസഫ് വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് തടവറ പ്രേക്ഷിതരുടെയും സഹകാരികളുടേയും സംഗമവും കേരള ത്തിലെ സാമൂഹിക സാംസ്‌കാരിക, വിദ്യാഭ്യാസ, ബിസിനസ്, കാർഷിക, സഭാസേവന രംഗത്ത് മികവ് തെളിയിച്ചിട്ടുള്ളവരെ
നല്ലിടയൻ ശ്രേഷ്ഠ
സേവന പുരസ്കാരവും വിശുദ്ധ Kolbe കർമ്മ ശ്രേഷ്ഠ പുരസ്ക്കാരവും നൽകി ആദരിക്കുന്നു.

ജൂബിലി ആഘോഷ സമാപന സമ്മേളനംഉദ്ഘാടനം ശ്രീ. കെ.സി. വേണുഗോപാൽ എം.പി,അദ്ധ്യക്ഷ പ്രസംഗം ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ,അനുഗ്രഹപ്രഭാഷണം & കർമ്മപദ്ധതി ഉദ്ഘാടനം ബിഷപ്പ് മാർ മാത്യൂ അറയ്ക്കൽ (കെസിബിസി കമ്മീഷൻ ജീസസ് ഫ്രട്ടേണിറ്റി മുൻ ചെയർമാൻ), മുഖ്യപ്രഭാഷണം ശ്രീ. ജി. സുധാകരൻ (മുൻ പി.ഡബ്ല്യൂ.ഡി. മന്ത്രി)
, കാർഷികപദ്ധതി ഉദ്ഘാടനം ശ്രീ. പി. പി. ചിത്തിരഞ്ജൻ (MLA), വിശിഷ്ഠ വ്യക്തികളെ ആദരിക്കൽ, പുരസ്‌കാര സമർപ്പണം, ലോഗോ പ്രകാശനം മദർ ലീലാ ജോസ് (മദർ ജനറാൾ, വിസിറ്റേഷൻ കോൺഗ്രിഗേഷൻ), ആശംസകൾ സിസ്റ്റർ ഉഷാ എ. എ (പ്രിൻസിപ്പാൾ, സെൻ്റ് ജോസഫ് വിമൻസ് കോളേജ്), ശ്രീ. കമാൽ എം. മാക്കീൽ (ചെയർമാൻ പീസ് ഫൗണ്ടേഷൻ), ശ്രീ. സാബു വി. തോമസ് (KLCA സംസ്ഥാന സെക്രട്ടറി), ശ്രീ. റോയി പി. തിയോച്ചൻ (ചെയർമാൻ, തിയോച്ചൻ ചാരിറ്റബിൾ ട്രസ്റ്റ്)ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും
ശ്രീ. വിനോദ് കുമാർ MK (DIG, പ്രിസൺ ഹെഡ്‌ക്വാട്ടേഴ്സ്), ആമുഖ സന്ദേശം റവ. ഫാ. പയസ് ആറാട്ടുകളം ,


,

Share News