പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു വരുന്ന സ്ഥാനാര്ഥികളോട് കേരളത്തിലെ കർഷകർ ഉന്നയിക്കുന്ന ചോദ്യങ്ങൾ.
- കേരളത്തിലെ കൃഷിയിടങ്ങളിൽ അതിരൂക്ഷമായികൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ നിങ്ങളും നിങ്ങളുടെ പാർട്ടിയും നാളിതുവരെ എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കാമോ?
- കാട്ടു പന്നി, മുള്ളൻ പന്നി, കുരങ്ങ്, മാൻ, മലയണ്ണാൻ എന്നിവയെ അടിയന്തിരമായി ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്തിൽ പ്രമേയം പാസാക്കുവാൻ തയ്യാറാണോ?
- കൃഷിയിടത്തിൽ അതിക്രമിച്ചു കയറുന്ന വന്യജീവികളെ ഏതു മാർഗം ഉപയോഗിച്ചും നേരിടുവാനും കൊല്ലാനുമുള്ള അവകാശം കർഷകർക്ക് നൽകണം എന്നാവശ്യപ്പെട്ടുകൊണ്ടു പഞ്ചായത്തിൽ പ്രമേയം പാസാക്കാൻ നിങ്ങൾ തയ്യാറാണോ?
- ഒരു രൂപ പോലും നഷ്ടപരിഹാരം കൊടുക്കാതെ കർഷകരുടെ ഭൂമി ഏറ്റെടുത്തു വനമാക്കി മാറ്റുന്ന EFL (Ecologically Fragile Land Act 2003) എന്ന കരി നിയം നിയമം റദ്ദു ചെയ്യണം എന്നും ഇതുവരെ ഏറ്റെടുത്ത സ്ഥലത്തിന് ന്യായമായ നഷ്ടപരിഹാരം കൊടുക്കണം എന്നതും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
- കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും വരുന്ന പരിസ്ഥിതി സംവേദക മേഖല (ESZ) കളിൽ നിന്നും കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും പൂർണമായും ഒഴിവാക്കണം എന്ന കർഷകരുടെ ആവശ്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
- കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 92 വില്ലേജുകളിൽ , കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കണം എന്ന എന്ന കർഷകരുടെ ആവശ്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
- കേരളത്തിലെ തോട്ടം മേഘലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി മാവ് , പ്ലാവ്, സപ്പോട്ട, റംബുട്ടാൻ , മാങ്കോസ്റ്റിൻ തുടങ്ങിയ ഫലവൃക്ഷങ്ങളെയും തോട്ടവിളകളായി അംഗീകരിച്ചുകൊണ്ട് നിയമനിർമാണം നടത്തുന്നതിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
- കർഷകന്റെ കൃഷി ഭൂമിയിൽ നിൽക്കുന്ന ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും ഉപാധി രഹിതമായി വെട്ടാനും പുതിയത് നടാനുമുള്ള കർഷകൻറെ അവകാശത്തെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കു വോട്ടു കിട്ടാനായി സമ്മതം പറയുകയും, വിജയിച്ചതിനു ശേഷം ഇതൊന്നും ചയ്യാതിരിക്കുകയും ചെയ്താൽ, സ്വയം രാജി വെച്ച് പോകാനുള്ള ആർജവം നിങ്ങൾ കാണിക്കുമോ?
Team KIFA (Kerala Independent Farmers Association)