തിരുവനന്തപുരം -കാസർക്കോട് പഞ്ചദിന സൈക്കിൾ റാലിക്ക് പറപ്പൂർ മാർക്കറ്റ് പരിസരത്ത് സ്വീകരണം

Share News

ഒക്ടോബർ 12 കാലത്ത് 6:30ന് ബഹു. വടക്കാഞ്ചേരി MLA ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി, തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ വച്ച് ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ച തിരുവനന്തപുരം – കാസർഗോഡ് സൈക്കിൾ റാലിയ്ക്ക് , വ്യാഴാഴ്ച്ച (14 – 10 – 21) കാലത്ത് 7 മണിക്ക് പറപ്പൂർ മാർക്കറ്റ്പരിസരത്ത്സ്വീകരണം നൽകി.തിരുവനന്തപുരം മുതൽ റാലിയിൽ പങ്കെടുക്കുന്നവരെ പറപ്പൂർ മാർക്കറ്റ് പരിസരത്ത് വെച്ച് തോളൂർ പഞ്ചായത്ത് പ്രസിഡണ്ട് , ശ്രീ.കെ.ജി.പോൾസൺ പൊന്നാടയണിയിച്ച് ആദരിച്ചു.റാലിയുടെ രണ്ടാം ഘട്ട ഫ്ലാഗ് ഓഫ്കർമ്മവും, ശ്രീ.കെ.ജി.പോൾസൺ നിർവ്വഹിച്ചു. പറപ്പൂർഫൊറോന പള്ളി വികാരി ,ഫാ.ജോൺസൺ അന്തിക്കാടൻയാത്രികർക്ക് ആശംസകളർപ്പിച്ചു. പറപ്പൂർ പള്ളി ട്രസ്റ്റി – സി.വി. ഡേവിസ്, ജോർജ് മാത്യു തുടങ്ങിയർ പ്രസംഗിച്ചു.ഇന്നലെ വൈകിട്ട് 7 മണിക്ക്, പറപ്പൂർ കിഴക്കേ അങ്ങാടിയിൽ വെച്ച് , ആക്ട്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ,സൈക്കിൾ യാത്രികർക്ക് സ്വീകരണമൊരുക്കിയിരുന്നു.

എൺപതാമത്തെ വയസിൽ തൃശൂർ നിന്നും 4200 കിലോമീറ്റർ ദൂരത്തിലുളള ഹിമാലയത്തിലെ കഹാർദൂങ്കള പാസിലയ്ക്ക് 62 ദിവസം കൊണ്ട് സൈക്കിൾ ചവിട്ടി ചരിത്രം സൃഷ്ടിച്ച് കേരള ജനതയുടെ അഭിമാനമായി മാറിയ പൂമല സ്വദേശി ശ്രീ ജോസ് എം.പി യാണ് , യത്രികരിലെ സീനിയർ. പറപ്പൂർ സ്വദേശിയും എട്ടാം ക്ലാസ്സുകാരനുമായ ആൽഫിനോ മാത്യൂസ്, സൈക്കിൾ യാത്രികരിലെ ബേബിയാണ്. ആയിര കണക്കിനു കിലോമീറ്ററുകൾ പദയാത്ര നടത്തി, ചരിത്രം സൃഷ്ടിച്ച ,പറപ്പൂർ സെന്റ് ജോൺസ് എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ -P.D. വിൻസന്റ് മാസ്റ്റർ, ഹയർ സെക്കന്ററി അധ്യാപകനായ ജിനിൽ മാസ്റ്റർ, ബി.ടെക്. വിദ്യാർത്ഥിയായ അജിൻ തേജോ, പുനലൂർ സ്വദേശി നിലേഷ്, ചൂണ്ടൽ സ്വദേശി ഓസ്റ്റിൻ, കുട്ടെനെല്ലൂർ സ്വദേശി സിജോ, കോഴിക്കോട് സ്വദേശി ദീപേഷ് എന്നിവർ പങ്കെടുക്കുന്നുണ്ട്. സൈക്കിൾ യാത്ര, ശനിയാഴ്ച കാസർഗോഡ് അവസാനിക്കും.

തൃശൂർ ഓൺ എ സൈക്കിൾ , വീൽസ് ഓഫ് ഫ്രീഡം പറപ്പൂർ , കേരള സൈക്കിളിങ്ങ് ക്ലബ് അസോയേഷൻ, എന്നിവരും കേരളത്തിലങ്ങോളമുള്ള സൈക്കിളിങ്ങ് ക്ലബുകളും സൈക്കിളിസ്റ്റുകളും വിവിധ സ്ഥലങ്ങളിൽ വെച്ച് റാലിയിൽ സഹകരിക്കുന്നുണ്ട്.കേരളത്തിലങ്ങോളമിങ്ങോളമുള്ള 35 ഓളം പേർ റാലിയിൽ രജിസ്റ്റർ ചെയ്ത്, സാധ്യമാകുന്ന ദൂരം പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം മുതൽ സൈക്കിൾ യാത്രയിൽ പങ്കെടുക്കുന്ന പത്തോളം യാത്രികരുണ്ട്.

യുവജനങ്ങളെ ലഹരിക്കെതിരായി ബോധവത്ക്കരിക്കുക,കേരളത്തിലെ എല്ലാ പ്രധാന റോഡുകളിലും സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കുക, എന്നീ മുദ്രാവാക്യങ്ങളുമായാണ്, യാത്ര മുന്നേറുന്നത്.

✍ഡെയ്സൻ പാണേങ്ങാടൻ

Share News