മുഖ്യമന്ത്രിക്ക് മറുപടി ശനിയാഴ്ച: കെ. സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് ശനിയാഴ്ച മറുപടി പറയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. വിശദമായി പറയാനുണ്ട്. ശനിയാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും സുധാകരന് പറഞ്ഞു.
ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ അതിരൂക്ഷമായാണ് മുഖ്യമന്ത്രി സുധാകരനെ കടന്നാക്രമിച്ചത്. ബ്രണ്ണന്‍ കോളേജിലെ സംഘര്‍ഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെപിസിസി അധ്യക്ഷന്റെ പരാമര്‍ശത്തോടാണ് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.
മുന്‍ ഡിസിസി പ്രസിഡന്റെ പി.രാമകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രി തിരിച്ചടിച്ചത്. ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് പിണറായി വിജയനെ താന്‍ മര്‍ദിച്ചിട്ടുണ്ടെന്നു സുധാകരന് ഒരു വാരികയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യം ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയും പഴയ കഥകള്‍ പുറത്തെടുത്തത്.
സുധാകരന് പൊങ്ങച്ചം പറയുകയാണ്. സുധാകരന് പറഞ്ഞത് ഒരു സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.