
ലഹരി സംഘങ്ങളുടെതായ് വേര് അറുക്കണം|ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ
കൊച്ചി :
കേരളത്തെ ലഹരിയിലാഴ്ത്തുന്ന ലഹരി സംഘങ്ങളുടെ തായ് വേര് അറുത്ത് ലഹരിയിൽ നിന്ന് നാടിനെ മോചിപ്പിക്കണമെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ ഷംസുദ്ദീൻ പറഞ്ഞു.
കെ.സി ബി.സി മദ്യ വിരുദ്ധ സമിതിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് കലൂരിൽ സംഘടിപ്പിച്ച 11 ലഹരി ഭീകരതയ്ക്കെതിരെയുള്ള പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ വ്യാപനം മൂലം കേരളം പാഴ് ജന്മങ്ങളുടെ നാടായി മാറി. ലഹരി യുവതലമുറയെ കാർന്നുനശിപ്പിക്കുകയാണ്. കുടുംബവും അധ്യാപകരും സമൂഹവും സർക്കാർ സംവിധാനങ്ങളും ചേർന്നു സൃഷ്ടിക്കുന്ന സംരക്ഷണ മതിൽക്കെട്ടിനു മാത്രമേ കുട്ടികളെ ലഹരി വലയത്തിൽ നിന്ന് സംരക്ഷിച്ചു നിറുത്താൻ സാധിക്കുകയുള്ളു. വിവിധ വകുപ്പുകളുടെ ഏകോപിത മുന്നേറ്റം ഇക്കാര്യത്തിൽ വേണമെന്നും ജസ്റ്റീസ് തുടർന്നു പറഞ്ഞു.

കെ.സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ: ചാർളി പോൾ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജെസി ഷാജി, ഷൈബി പാപ്പച്ചൻ, ടി.എം വർഗ്ഗീസ്, ജയിംസ് കോറമ്പേൽ , ഹിൽട്ടൺ ചാൾസ് , എം.എൽ ജോസഫ് ,എം.പി. ജോസി, പോൾ എടക്കൂടൻ, കെ.വി ജോണി, സുഭാഷ് ജോർജ് , ചെറിയാൻ മുണ്ടാടൻ, തോമസ് മറ്റപ്പിള്ളി, കെ.വി.ഷാ, റോയി പടയാട്ടി, കെ. കെ.സൈനബ, ജോണി പിടിയത്ത്, കെ.പി. ജോർജ് , ജോസ് തോമസ് പാലത്തുങ്കൽ, അഗസ്റ്റസ് രാജു , എ. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ മാറ്റർ :
ലഹരി ഭീകരതയ്ക്കെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് നടത്തിയ പ്രതിഷേധ ജ്വാല ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു. കെ.സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ , ഷൈബി പാപ്പച്ചൻ , ജെസി ഷാജി, ഹിൽട്ടൺ ചാൾസ് , ടി.എം. വർഗ്ഗീസ്, റോയി പടയാട്ടി, ചെറിയാൻ മുണ്ടാടൻ, എം.എൽ ജോസഫ് ,എം.പി ജോസി, സുഭാഷ് ജോർജ് എന്നിവർ സമീപം