
ശബരിമല പ്രക്ഷോഭം: കേസുകള്‍ പിൻവലിക്കും
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് എതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി സൂചന. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകളാണ് പിന്‍വലിക്കുക.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലെ ഗുരതര ക്രിമിനല്‍ സ്വഭാവമില്ലാത്തവയും പിന്‍വലിക്കും.
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.