
മഞ്ഞുമ്മൽ ബോയ്സ് സിനിമ സൂപ്പർ ഹിറ്റ് ആയതിനു പിന്നാലെ തമിഴ്-മലയാളം എഴുത്തുകാരനായ ബി. ജയമോഹൻ എഴുതിയ കുറിപ്പ് കണ്ട് മലയാളികൾ ഒന്നടങ്കം ഞെട്ടി.
ജയമോഹൻ ചേട്ടാ
അല്പംകൂടി മര്യാദയാവാം!
മഞ്ഞുമ്മൽ ബോയ്സ് സിനിമ സൂപ്പർ ഹിറ്റ് ആയതിനു പിന്നാലെ തമിഴ്-മലയാളം എഴുത്തുകാരനായ ബി. ജയമോഹൻ എഴുതിയ കുറിപ്പ് കണ്ട് മലയാളികൾ ഒന്നടങ്കം ഞെട്ടി. മികച്ച എഴുത്തുകാരൻ എന്ന നിലയിൽ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിയാണ് ജയമോഹൻ. നന്നായി എഴുതുന്നവരെല്ലാം നല്ല വീക്ഷണമുള്ളവരായിരിക്കണമെന്നു നിർബന്ധമില്ലെന്ന് ആ ഒറ്റക്കുറിപ്പിലൂടെ ജയമോഹൻ തെളിയിച്ചു. “മഞ്ഞുമ്മല്‍ ബോയ്സ്-കുടികാര പൊറുക്കികളിന്‍ കൂത്താട്ടം” (കുടിച്ചു കൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടിലാണ് ജയമോഹൻ ബ്ലോഗെഴുതിയത്. ഈ കുറിപ്പിൽ മലയാളികളെ ഒന്നടങ്കം തീർത്തും മോശമായ ഭാഷയിൽ അദ്ദേഹം അധിക്ഷേപിക്കുകയാണ് ചെയ്തത്. കുടിച്ചുകൂത്താടി നടക്കുന്നവർ, ഭാഷയറിയാത്തവർ, മാലിന്യമെറിയുന്നവർ എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് അദ്ദേഹം ചാർത്തി നൽകിയത്. യുവാക്കളിലെ മദ്യപാനശീലത്തെയും മാലിന്യം വലിച്ചെറിയുന്ന ശീലത്തെയുമൊക്കെയാണ് അദ്ദേഹം വിമർശിക്കാൻ ആഗ്രഹിച്ചതെങ്കിൽ അതിനു നല്ല ഭാഷയും രീതികളുമുണ്ടായിരുന്നു. അത് എഴുത്തുകാരനായ അദ്ദേഹത്തിന് അറിയാതിരിക്കാൻ വഴിയില്ല. ജയമോഹന്റെ കുറിപ്പ് വായിച്ചാൽ തോന്നും, തമിഴ്നാട്ടിൽ ആരും മദ്യപിക്കാറില്ല, എവിടെയും മാലിന്യങ്ങൾ ഇല്ല… എല്ലാം കൃത്യമാണെന്ന്. എല്ലാ നാട്ടിലുമുണ്ട് ചേട്ടാ ഇത്തരക്കാരൊക്കെ. അതു മുഴുവൻ ഒരു ജനതയുടെ പുറത്തുവച്ചു കെട്ടരുത്. ജയമോഹന്റെ അഭിപ്രായം വായിച്ച ഉടനെ ഇതിനു വായടപ്പിക്കുന്ന ഒരു മറുപടി കൊടുക്കണമെന്ന് ബഹുഭൂരിപക്ഷം മലയാളികളും ആഗ്രഹിച്ചിട്ടുണ്ടാകും. എന്തായാലും ദീപിക അതു ചെയ്തിട്ടുണ്ട്. ഇവിടെ വായിക്കാം, കേൾക്കാം
മദ്യപിച്ചോ അല്ലാതെയോ
ജയമോഹനു പറ്റുമോ?
https://www.deepika.com/Editorial.aspx?Newscode=688873

Johnson Thomas (Johnson Poovanthuruth)