സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ഗുരുപൂജ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

പിരപ്പന്‍കോട് മുരളി (നാടകം), കലാമണ്ഡലം വാസു പിഷാരടി (കഥകളി), തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ (സംഗീതം) എന്നിവര്‍ ഫെല്ലോഷിപ്പിന് അര്‍ഹരായി. രജനി മേലൂര്‍ (നാടകം), ഇ.എ.രാജേന്ദ്രന്‍ (നാടകം), പ്രദീപ് മാളവിക (നാടകം), മണലൂര്‍ ഗോപിനാഥ് (ഓട്ടന്‍തുള്ളല്‍), സുരേഷ് ബാബു ടി (നാടകം), സി.എന്‍.ശ്രീവത്സന്‍ (നാടകം), കെ. വെങ്കിട്ട രമണന്‍ (സംഗീതം), ബാബു നാരായണന്‍ (വയലിന്‍), പ്രേംകുമാര്‍ വടകര (സംഗീത സംവിധാനം), റീന മുരളി (ലളിതഗാനാലാപനം), നടേശ് ശങ്കര്‍ (ലളിതസംഗീതം), കലാമണ്ഡലം ജിഷ്ണു പ്രതാപ് (കൂടിയാട്ടം), വിനയചന്ദ്രന്‍ (കേരളനടനം), കവിത കൃഷ്ണകുമാര്‍ (മോഹിനിയാട്ടം), പെരിങ്ങോട് ചന്ദ്രന്‍ (തിമില), തൃക്കുളം കൃഷ്ണന്‍കുട്ടി (കഥാപ്രസംഗം) എന്നിവര്‍ അക്കാദമിയുടെ അവാര്‍ഡുകള്‍ക്കും അര്‍ഹരായി.

Share News