എറണാകുളം ജനറൽ ആശുപത്രിയിലെ സ്കാനിങ്ങ് സംവിധാന തകരാർ ഉടൻ പരിഹരിക്കണം; മന്ത്രിക്ക് പരാതി നൽകി ടി.ജെ വിനോദ് എം.എൽ.എ

Share News


കൊച്ചി : നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും 100 കണക്കിന് രോഗികളാണ് എറണാകുളം ജനറൽ ആശുപത്രിയിലെ സ്കാനിംഗ് സംവിധാനത്തെ ആശ്രയിച്ച് ചികിത്സ നടത്തുന്നത്. കഴിഞ്ഞ 3 ആഴ്ചകളായി ഇതെല്ലം തകരാറിലാണ്. വിഷയത്തിൽ ആരോഗ്യ മന്ത്രിയുടെ അടിയന്തര ഇടപെടൽ അത്യാവശ്യമാണ് എന്ന് ചൂണ്ടി കാണിച്ചു ടി ജെ വിനോദ് എം.എൽ.എ മന്ത്രിക്ക് പരാതി നൽകി.


ദിനംപ്രതിയുള്ള 50 ഓളം സി.ടി സ്കാനുകളും 40 ഓളം എം.ആർ ഐ സ്കാനുകളും ലീനിയർ ആക്സിലറേറ്റർ മെഷീനിൽ ക്യാൻസർ രോഗികൾക്കുമുള്ള സ്കാനിംഗ് അടക്കമുള്ള പ്രവൃത്തികൾ ഏതാണ്ട് നിലച്ച മട്ടിലാണ്. ജനറൽ ഇലെക്ട്രിക്ക് കമ്പനിയുടെ ഉപകരണങ്ങളാണ് നിലവിൽ സി.ടി, എം.ആർ.ഐ, ലീനിയർ ആക്സിലറേറ്റർ മെഷീനുകൾക്കായി ഉപയോഗിക്കുന്നത്. സംസ്ഥാന വ്യാപകമായി ഹെൽത്ത് സർവീസ് സെക്ടറിൽ പൊതു കരാറിലൂടെ ഒരു കമ്പനിയെ ആണ് എ.എം.സി ഏൽപ്പിക്കുന്നത്. കിർലോസ്ക്കർ എന്ന കമ്പനിക്കായിരുന്നു കഴിഞ്ഞ ഡിസംബർ 13 വരെ എ.എം.സി ചുമതല, കിർലോസ്കറിന്റെ കരാർ കാലാവധി കഴിഞ്ഞതിനു ശേഷം പുതിയ കമ്പനിയായ സൈറക്സിനാണ് എ.എം.സി കരാർ ലഭിച്ചത്. എന്നാൽ ട്രാന്സിസ്ടൻ കാലാവധിയിൽ വച്ച് നടന്ന തകരാർ എന്ന നിലയിൽ രണ്ടു കമ്പനികളും റിപ്പയർ ചെയ്യാത്ത അവസ്ഥയാണ്. നിലവിൽ സൈറക്സ് ജനറൽ ഇലക്ട്രിക്കുമായി കരാറിൽ ഏർപ്പെട്ടിട്ടില്ല.
സാങ്കേതിക കാരണങ്ങൾ പറഞ്ഞുകൊണ്ട് ഈ അവസ്ഥ മുന്നോട്ട് കൊണ്ട് പോയി പൊതു ജനങ്ങളെ ബുദ്ധിമുട്ടിലാകാതെ പ്രായോഗിക തലത്തിൽ ഇടപെട്ട് പ്രശ്ന പരിഹാരത്തിനായി അധികൃതരുടെ സമയയോജിതമായ ഇടപെടൽ ഇല്ലാതെ ഇരിക്കുന്നത് ഒരിക്കലും ന്യായികരിക്കാൻ സാധിക്കുന്നതല്ല എന്നും, കെ.എം.സി.എസ്.എൽ പോലെയുള്ള ഏജൻസികൾ വിഷയത്തിലേക്ക് ഇടപെടാത്തത് വളരെ ദൗർഭാഗ്യകരമാണ് എന്നും ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു.


ഈ തകരാറുകൾ മൂലം 146 സി.ടി സ്കാനുകളും 212 എം.ആർ.ഐ സ്കാനുകളാണ് ഇന്നലെ വരെ മാറ്റി വെച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാരന്റെ ആശ്രയമായി എന്നും നിലകൊള്ളുന്ന എറണാകുളം ജനറൽ ആശുപത്രിയിൽ ഈ സ്കാനിങ്ങുകൾ സമയത് ചെയ്ത കിട്ടാതെ എങ്ങനെ രോഗ നിർണ്ണയം നടത്തും. എങ്ങനെ തുടർ ചികിത്സകൾ ചെയ്യും. അത്യാസന്ന നിലയിലുള്ള രോഗികളുടേതുൾപ്പടെ മാറ്റി വയ്ക്കേണ്ടി വരുന്ന ഈ സാഹചര്യത്തിൽ അടിയന്തിരമായി വകുപ്പ് മന്ത്രിയുടെ ഇടപെടൽ ആവശ്യമാണ്. ആവശ്യമെങ്കിൽ ഇപ്പോഴുള്ള ഈ തകരാർ പരിഹരിക്കാനുള്ള പണം മുടക്കാൻ കെ.എം.എസ്.സി.എൽ തയ്യാറായി തുടർന്ന് വരുന്ന സൈറക്സ് കമ്പനിയിൽ നിന്നും ഈടാക്കുന്നതുപോലും ആലോചിക്കണം എന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.

Share News