“പിന്നീട് കാണാം..ലാൽ സലാം സർ”

Share News

സഖാവ് ====== 2015 ഇല് ദുബൈയിൽ പരസ്യ കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്ത് ഒരു പരസ്യത്തിന്റെ ഷൂട്ട് നാട്ടിൽ ആണ് പ്ലാൻ ചെയ്തത്, കൊച്ചിയിൽ. ഞാൻ അന്ന് തിരുവനന്തപുരത്ത് ആണ് താമസം. കൊച്ചിയിൽ ഒരു കോ ഓർഡിനേട്ടർ ഷൂട്ടിന്റെ ലോക്കേഷൻ, പ്രൊഡക്ഷൻ തുടങ്ങിയ കാര്യങ്ങള് എല്ലാം അറേഞ്ച് ചെയ്യുന്നുണ്ട്. കാസ്റ്റിംഗ് എല്ലാം ദുബൈയിൽ വച്ച് തന്നെ സെറ്റ് ചെയ്തിരുന്നു. ഞാൻ നാട്ടിലെത്തിയ ശേഷം തിരുവനതപുരത്ത് നിന്ന് ഷൂട്ടിന് രണ്ടു ദിവസം മുൻപ് കൊച്ചിക്ക് തിരിച്ചു. ജനശതാബ്ദി യില് ആണ് യാത്ര. രണ്ടു പേരുള്ള സീറ്റിൽ തിരുവനന്തപുരത്ത് നിന്ന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നോർത്ത് ഇന്ത്യ കാരൻ ആയ ടി ടീ ആർ എന്റെ ടിക്കറ്റ് പരിശോധിച്ച ശേഷം വിൻഡോ സൈഡിൽ ഇരുന്ന എന്നെ നോക്കി കുറച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും ആയി പറഞ്ഞു..”കൊല്ലത്ത് നിന്ന് ആ സീറ്റിൽ സി പി എം ലീഡർ കയറും”. ആരാണ് എന്ന് അറിയാതെ ഞാൻ തലയാട്ടി. കൊല്ലം സ്റ്റേഷനിൽ നിന്ന് കയറിയ ആളുകൾക്കൊപ്പം , ബാഗ് പിടിച്ച് മുന്നിൽ നടക്കുന്ന തന്റെ സഹായിക് പിന്നിൽ ആയി മുഖത്ത് ഒരു നിറഞ്ഞ ചിരിയോടെ സഖാവ് പിണറായി വിജയൻ അതാ വരുന്നു. ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണെങ്കിലും ഇദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾ മനസ്സിൽ ഓർത്തു..”ഈശ്വരാ…ഞാൻ എറണാകുളം വരെ എങ്ങനെ ഒപ്പം..”?? കാരണം അന്ന് കാർക്കശ്യം ഏറിയ നിലപാടുകൾ കൊണ്ടും വെട്ടി മുറിച്ചുള്ള സംസാരം കൊണ്ടും (ഇന്നും മാറ്റമില്ല) സഖാവ് പ്രസിദ്ധൻ ആയിരുന്നല്ലോ. എനിക്ക് പണ്ടെ ഉള്ളിൽ ഒരു പേടി ഉള്ളതാണ്.! അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു.ഞാൻ ഒന്ന് ചിരിച്ചു എന്ന് വരുത്തി.”കോഴിക്കോട് ആണോ പോകുന്നത്” ? ട്രെയിൻ പുറപ്പെട്ട് തുടങ്ങിയ ശേഷം ആണ് സഖാവ് ചോദിച്ചത്. ഞാൻ പറഞ്ഞു അല്ല..ഞാൻ എറണാകുളം വരെ. പിന്നീട് ജോലി , വീട് തുടങ്ങിയ കാര്യങ്ങള് ..എല്ലാത്തിനും മറുപടി പറഞ്ഞു. വേഗത ഇല്ലാതെ സാവധാനം ആണ് സംസാരം. ബോഗിയിൽ ഉള്ള മറ്റ് യാത്രക്കാർ അവരവരുടെ സീറ്റിൽ എണീറ്റ് നിന്ന് അദ്ദേഹത്തോട് ചിലതൊക്കെ സംസാരിക്കുന്നുണ്ട്. എല്ലാവരോടും ചിരിച്ചുകൊണ്ട് അദ്ദേഹവും. ഞാൻ വാർത്തകളിലും ടിവിയിലും ഒക്കെ കണ്ട, ചിരിക്കാത്ത, ഗൗരവക്കാരൻ എന്ന് തോന്നിപ്പിക്കുന്ന ഒരു മനുഷ്യൻ അല്ല അന്ന് ആ യാത്രയിൽ എറണാകുളം വരെ എന്നോടൊപ്പം ഉണ്ടായിരുന്നത്. പുറകിലെ സീറ്റിൽ നിന്നും തോണ്ടി വിളിച്ച് , അലോസരപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു കൊണ്ടിരുന്ന ഒരു കുട്ടിയോട് പോലും നിറഞ്ഞ ചിരിയോടെ സംസാരിക്കുന്ന, “കോഴിക്കോട് ഞാനൊരു കല്യാണത്തിന് പോവുകയാണ്” എന്ന് എന്റെ ചോദ്യത്തിന് ചിരിയോടെ മറുപടി പറഞ്ഞ, നമുക്ക് ബഹുമാനം തോന്നുന്ന ഒരാൾ. അന്ന് ആ യാത്രയിൽ ഞാൻ അദ്ദേഹത്തോട് കുറെ നേരം സംസാരിച്ചു. ഒട്ടും തന്നെ രാഷ്ട്രീയം ആയിരുന്നില്ല വിഷയം. എന്റെ ജോലിയെ കുറിച്ചും , മറ്റ് പൊതുവായ കാര്യങ്ങളെ കുറിച്ചും ഒക്കെ അങ്ങനെ..ബോഗിയിൽ ഉണ്ടായിരുന്ന ആരും തന്നെ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാൻ വന്നില്ല. അതുകൊണ്ട് ആണെന്ന് തോന്നുന്നു, തൊട്ടടുത്ത് ഇരുന്ന് 3 മണിക്കൂർ എന്നോടൊപ്പം യാത്ര ചെയ്ത അദ്ദേഹത്തിനൊപ്പം ഒരു സെൽഫി പോലും എടുക്കാൻ ഞാൻ മറന്നുപോയി. ഇറങ്ങാൻ നേരം സീറ്റിൽ എണീറ്റ് നിന്ന് ഞാൻ പറഞ്ഞു ” പിന്നീട് കാണാം..ലാൽ സലാം സർ” എന്ന്.!! (സഖാവ് എന്ന് വിളിക്കാൻ ധൈര്യം പോര). ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു “ശരി..കാണാം”..ലാൽ സലാം”.!!!പിന്നീട് അദ്ദേഹം മുഖ്യമന്ത്രി ആയി.. കേരളം ഇന്നോളം നേരിട്ടില്ലാത്ത കഠിന പരീക്ഷണങ്ങൾക്ക് നാട് സാക്ഷി ആയപ്പോൾ നിലപാടുകളിൽ വ്യക്തത ഉള്ള ഒരു കമ്മ്യൂണിസ്റ്റ് കാരൻ എങ്ങനെ ആവണം എന്ന് അദ്ദേഹം നമുക്ക് കാണിച്ച് തന്നുകൊണ്ടെ ഇരിക്കുന്നു. മനസ്സിൽ അന്ന് ഉണ്ടായിരുന്ന പേടി എനിക്ക് ഇപ്പൊൾ ഇല്ല. ആ സ്ഥാനത്ത് തികഞ്ഞ ബഹുമാനവും സ്നേഹവും ആണ്. 75 വയസ്സ് പൂർത്തിയാകുന്ന പ്രിയ സഖാവിന് എന്റെ ജന്മദിനാശംസകൾ❤️ലാൽ സലാം..!വിനോദ് എ എൻ വിനു

ഫേസ് ബുക്കിൽ എഴുതിയത്

36366 comments3 shares

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു