
ലോകമനഃസാക്ഷിയെ ഞെട്ടിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചിട്ട് ഇന്നേയ്ക്ക് ഏഴര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
സാമ്രാജ്യത്വ ഭീകരത തീർത്ത യുദ്ധക്കെടുതികളുടെ നിത്യ സ്‌മാരകമാണ് ഹിരോഷിമ. ലോകമനഃസാക്ഷിയെ ഞെട്ടിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചിട്ട് ഇന്നേയ്ക്ക് ഏഴര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
സാഹോദര്യവും സമാധാനവും ഉയർത്തിപ്പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് ഓരോ ഹിരോഷിമാ ദിനവും മനുഷ്യരാശിയ്ക്ക് പകരുന്നത്. ആ സന്ദേശം ഹൃദയത്താൽ സ്വീകരിച്ച് ലോകനന്മ മുറുകെപ്പിടിച്ച് യുദ്ധങ്ങളില്ലാത്ത സമാധാനപൂർണമായ ലോകം നമുക്ക് നിർമ്മിക്കാം.
