
എസ്. എഫ്. ഐ യുടെ അനിഷേധ്യനേതാവായിരുന്നു സുകുമാരൻ അന്ന്.
നടൻ സുകുമാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ടു 23 വർഷങ്ങൾ കഴിയുന്നു.
ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടു നാല്പത്തിയൊമ്പതാമത്തെ വയസ്സിലാണ് ആ പ്രഗത്ഭനടൻ മലയാളസിനിമയോട് വിടപറഞ്ഞത്. എഴുപതുകളിൽ മലയാള സിനിമയിലെ ക്ഷോഭിക്കുന്ന യുവത്വമായിരുന്നു അദ്ദേഹം. നായകനായും വില്ലനായും അദ്ദേഹം അഭിനയിച്ചുകൂട്ടിയ സിനിമകൾ 200 ഓളമാണ്.
ആ കലാകാരന്റെ അകാലത്തിലുള്ള വിയോഗം എന്നേയും ദുഖത്തിലാഴ്ത്തുകയുണ്ടായി, കാരണം ഒരു കാലത്തു അദ്ദേഹം എന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് അറുപതുകളുടെ അവസാനം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചത്. ഒരുമിച്ചു എന്ന് പറഞ്ഞാൽ ഒരേ സമയത്ത്. അദ്ദേഹം എം. എ. ഇഗ്ലീഷും ഞാൻ ബി.എസ്സി സുവോളജി-ബോട്ടണിയും. സുകുമാരൻ ഏവരും ഇഷ്ടപ്പെടുന്ന സുന്ദരനായ ചെറുപ്പക്കാരൻ, അദ്ദേഹത്തിന്റെ കിടിലൻ പ്രസംഗങ്ങളും രാഷ്ട്രീയപ്രവർത്തനങ്ങളും കൊണ്ട് അന്നേ ഏറെ പ്രശസ്തനായി
. എസ്. എഫ്. ഐ യുടെ അനിഷേധ്യനേതാവായിരുന്നു സുകുമാരൻ അന്ന്. അന്ന് എന്നോടൊപ്പം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ചിരുന്ന ജേക്കബ് പുന്നൂസ് (പിന്നീട് കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ പോലീസ് മേധാവിയും ഡി. ജി.പി.യും ഇപ്പോൾ ഒരു സോഷ്യൽ ആക്ടിവിസ്റ്റും), എം. ജി. ശശിഭൂഷൺ (എഴുത്തുകാരൻ), ഷാജി എൻ. കരുൺ (സിനിമാസംവിധായകൻ), എം.എം.ഹസ്സൻ (കോൺഗ്രസ്), നീലലോഹിതദാസ് ( മുൻമന്ത്രി ) തുടങ്ങിയവരെല്ലാം സുകുമാരനെ അടുത്തറിയാവുന്നവരായിരുന്നു.
കോളേജുകാമ്പസ്സിൽ എപ്പോഴും കാണാറുള്ള സുകുമാരനുമായി ഞാൻ വളരെ അടുപ്പത്തിലായി, പലപ്പോഴും അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. പഠിക്കാൻ മിടുക്കനായിരുന്ന സുകുമാരൻ എം.എ. ഇംഗ്ലീഷ് ഗോൾഡ് മെഡലോടുകൂടിയാണ് പാസായത്. പിന്നീട് അദ്ദേഹം നാഗർകോവിലിൽ ലക്ട്‌റെർ ആയി ജോലി നോക്കുമ്പോഴാണ് എം.ടി. യുടെ നിർമാല്യത്തിൽ ആദ്യമായി അഭിനയിക്കുന്നത്.
നിഷേധിയായ ഒരു വില്ലന്റെ വേഷം അദ്ദേഹം നന്നായി ചെയ്തു. പിന്നീടങ്ങോട്ടു അഭിനയത്തിൽ വിജയചരിത്രമായിരുന്നു. ഇരുനൂറോളം ചിത്രങ്ങൾ. 1997 ജൂൺ പതിനാറാം തിയതി തിരുവനന്തപുരത്തുവച്ചു അദ്ദേഹം ബന്ധുക്കളോടും സുഹൃത്തുക്കളോടും അവസാനമായി യാത്രപറഞ്ഞു.
ഇന്ന് 23 വർഷങ്ങൾ പിന്നിടുമ്പോൾ പ്രിയപ്പെട്ട സുഹൃത്തേ സുകുമാരാ ഞാൻ തങ്ങളെ ഓർത്തു ദുഖിക്കുന്നു,
പ്രണാമം!!!

Cardiologist (MD,FACC,FRCP), Author, Columnist
147George Kallivayalil, George Panamthottam and 145 others39 comments6 shares