ഷെക്കെയ്ന ടെലിവിഷൻസാധാരണക്കാരുടെ ചാനലാണ്-സന്തോഷ് കരുമത്ര.

Share News

പ്രിയ ഷെക്കെയ്ന ടെലിവിഷൻ പ്രേഷകരുടെ ശ്രദ്ധയ്ക്ക്. ചില ഓൺലൈൻ മാധ്യമങ്ങൾ
ഷെക്കെയ്ന ടെലിവിഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആരംഭിച്ച ചാനൽ ആണെന്ന് ആരോപണമുയർത്തുന്നുണ്ട്. ഷെക്കെയ്ന ടെലിവിഷൻ സഭയുടെ ഔദ്യോഗിക ചാനലോ സഭാധികാരികൾ നടത്തുന്ന ചാനലോ അല്ല എന്നതാണ് യാഥാർത്ഥ്യം. ഇത് സാധാരണക്കാരുടെ ചാനലാണ്. സഭാധികാരികളും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഈ ചാനലിൽ യാതൊരു വിധ മുതൽമുടക്കും നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ചിലർ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതവും വ്യാജവുമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഷെക്കെയ്ന
ടെലിവിഷന് ഉണ്ടായ വളർച്ചയിൽ അസൂയ ഉള്ളവരും ഏതാനും ചില സ്വാർത്ഥ താല്പര്യക്കാരും പ്രചരിപ്പിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു വിധ അടിസ്ഥാനവുമില്ല. ഷെക്കെയ്ന ടെലിവിഷൻ്റെ നന്മകൾ അനുഭവിക്കുന്ന എല്ലാ പ്രേഷകരിൽ നിന്നും തുടർന്നും പ്രാർത്ഥനയും പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചു കൊണ്ട്, മാനേജിങ്ങ് ഡയറക്ടർ, സന്തോഷ് കരുമത്ര. / ഫേസ്ബുക്കിൽ എഴുതിയത്

സന്തോഷ് കരുമത്ര.
മാനേജിങ്ങ് ഡയറക്ടർ, ഷെക്കെയ്ന ടെലിവിഷൻ
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു