
ഷൈൻ ചേട്ടൻ എല്ലാ അർത്ഥത്തിലും എല്ലാവർക്കും ചേട്ടനാണ്… മാതൃഭൂമിയിൽ നിന്നും വിരമിച്ച ചേട്ടന് ആശംസകൾ.
മാതൃഭൂമിയിൽ എത്തും മുമ്പേ കണ്ണിൽ കുരുങ്ങിയ പേരാണ് വി.എസ്. ഷൈൻ..
. ആഴമുള്ള ചിത്രങ്ങൾ… അത് പ്രകൃതി ആയാലും മനുഷ്യനായാലും…
ഫ്രെയിമുകളുടെ കണിശത..
. ഇത്ര അനായാസമായി ചിത്രങ്ങൾ പകർത്തുന്നത് എങ്ങിനെ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്..
ആദ്യമൊക്കെ ഒപ്പം പോകുമ്പോൾ ചെറിയ ആശങ്ക തോന്നിയിരുന്നു…
അധികം ചിത്രങ്ങളെടുക്കില്ല…
ചാഞ്ഞും ചെരിഞ്ഞും വലിഞ്ഞു കയറിയുമൊന്നും ഫോട്ടോ എടുക്കുന്ന പതിവില്ല…
പക്ഷേ ചിത്രം കൈയ്യിലെത്തുമ്പോൾ നമ്മൾ ആഗ്രഹിച്ചതിലേറെ മികവും മിഴിവും..
.ഫോട്ടോഗ്രഫിയിലെന്ന പോലെ ജീവിതങ്ങൾ വരച്ചിടുന്ന എഴുത്തും അതീവ ഹൃദ്യമായിരുന്നു…
അതു കൊണ്ടാണല്ലോ തീറ്ററപ്പായി അടക്കമുള്ളവർ ഇപ്പോഴും നമ്മുടെ മനസിൽ തെളിഞ്ഞ് നിൽക്കുന്നത്…
എല്ലാറ്റിലും ഉപരി എളിമയും ലാളിത്യവുമുള്ള ജീവിതം…
ചിരി മായാത്ത മുഖം..
. എല്ലാവരെയും സഹായിക്കാൻ സദാ സന്നദ്ധൻ….
ഷൈൻ ചേട്ടൻ എല്ലാ അർത്ഥത്തിലും എല്ലാവർക്കും ചേട്ടനാണ്…
മാതൃഭൂമിയിൽ നിന്നും വിരമിച്ച ചേട്ടന് ആശംസകൾ..
.. ഇനി അസൈൻമെൻ്റുകളും ഡെഡ് ലൈനുകളുമില്ലാതെ പൂർണ സ്വതന്ത്രനായി വിശാലമായ ലോകത്തേക്ക് ക്യാമറയുമായി ഇറങ്ങാം..
.. ആ ക്യാമറയിൽ നിന്നും തൂലികയിൽ നിന്നും ഞങ്ങൾ ഏറെ പ്രതീക്ഷിക്കുന്നുണ്ട്….

Jijo Cyriac
Chief Sub-editor at Mathrubhumi
( ചിത്രത്തിന് കടപ്പാട്- രഞ്ജിത്ത് ബാലൻ Ranjith Balan )
ഷൈൻ ചേട്ടൻ ഒരുപാട് ഇഷ്ട്ടവും ബഹുമാനവും തോന്നിയിട്ടുള്ള ന്യൂസ് ഫോട്ടോഗ്രാഫർ ഫ്രെയിമുകളിൽ എന്നും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടാകും ഒരു വിസ് ഷൈൻ ട്ടച്ച് .
ഇന്ന് ഔദ്യോഗികമായി വിരമിക്കുകയാണ് .ഞങ്ങൾക്കൊക്കെ ഊർജ്ജമായ അസൂയയോടെ ഈ ജോലി ചെയ്യാൻ തോന്നിപ്പിച്ച എത്രയെത്ര ഫ്രെയിമുകൾ .
ഇനിയുള്ള ജീവിതത്തിലും ആ വിസ് ഷൈൻ ട്ടച്ച് നിറഞ്ഞു നിൽക്കട്ടെ ….
ഇതുപോലെ പണ്ടൊരു തിരഞ്ഞെടുപ്പ് കാലത്ത് പകർത്തിയ ദൃശ്യം
