മം​ഗ​ലാ​പു​രം പു​റം​ക​ട​ലി​ല്‍ ക​പ്പ​ല്‍ ബോ​ട്ടി​ലി​ടി​ച്ചു: 12 പേ​രെ കാ​ണാ​താ​യി

Share News

കോ​ഴി​ക്കോ​ട്: മം​ഗ​ലാ​പു​രം പു​റം​ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ല്‍ ക​പ്പ​ലി​ലി​ടി​ച്ച്‌ 12 പേ​രെ കാ​ണാ​താ​യി. ര​ണ്ടു പേ​രെ ര​ക്ഷി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ല്‍ നി​ന്നും മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യ ഐ​എ​സ്ബി റ​ബ്ബ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

മ​ഗം​ലാ​പു​രം തീ​ര​ത്തു നി​ന്നും 26 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​ഐ​പി​എ​ല്‍ ലീ ​ഹാ​വ്റെ എ​ന്ന വി​ദേ​ശ ക​പ്പ​ലാ​ണ് ബോ​ട്ടി​ല്‍ ഇ​ടി​ച്ച​ത്. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ര​ണ്ടു പേ​രെ ര​ക്ഷി​ച്ച​ത്.

14 തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഏ​ഴ് പേ​ര്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ഏ​ഴ് പേ​ര്‍ ഒ​ഡീ​ഷ, ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളു​മാ​ണ്

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ ക​പ്പ​ലും ഹെ​ലി​കോ​പ്റ്റ​റും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ബേ​പ്പൂ​ര്‍ സ്വ​ദേ​ശി ജാ​ഫ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബോ​ട്ട്.

Share News