മലയാള മനോരമ മുൻ അസിസ്‌റ്റൻ്റ് എഡിറ്റർ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ് കരിക്കംപള്ളിൽ-63) അന്തരിച്ചു.

Share News

തിരുവനന്തപുരം….. മലയാള മനോരമ മുൻ അസിസ്‌റ്റൻ്റ് എഡിറ്റർ സിബി കാട്ടാമ്പള്ളി (ജോർജ് തോമസ് കരിക്കംപള്ളിൽ-63) അന്തരിച്ചു. എടത്വ ചെക്കിടിക്കാട് കരിക്കംപള്ളിൽ നന്നാട്ടുമാലിൽ പരേതരായ കെ.സി.തോമസ് (ഇൻകംടാക്സ്) – ഗ്രേസിക്കുട്ടി ദമ്പതികളുടെ മകനാണ്.

പ്രസ് ക്ലബ് ഐജെടി ഡയറക്‌ടർ ആയിരുന്നു. രാവിലെ 11.30 ഓടെ കോസ്മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം. മാധ്യമപ്രവർത്തന മികവിന് ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: കൊച്ചുറാണി ജോർജ്. മക്കൾ: അമ്മു ജോർജ് (അയർലൻഡ്), തോമസ് ജോർജ്. മരുമകൻ: അരുൺ പുളിക്കൻ. സംസ്ക‌ാരം വെള്ളിയാഴ്ച തിരുവനന്തപുരത്ത്. സഹോദരങ്ങൾ: പരേതനായ ജയിംസുകുട്ടി, വത്സമ്മ, കുഞ്ഞുമോൻ, കുസുമം, ജോമിച്ചൻ.

മലയാള മനോരമയിൽ 38 വർഷം പത്രപ്രവർത്തകനായിരുന്ന അദ്ദേഹം റിപ്പോർട്ടിങ്ങിലും ന്യൂസ് ഡസ്കിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. മനോരമയുടെ വിവിധ യൂണിറ്റുകളിൽ, വിവിധ തസ്ത‌ികകളിൽ പ്രവർത്തിച്ചിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റിൽനിന്ന് അസിസ്‌റ്റൻ്റ് എഡിറ്ററായി 2020 ൽ വിരമിച്ചു.

ആദരാഞ്ജലികൾ

Share News