പെരിയാറും ‘പൂതന’കളും|കൊച്ചിയിൽ കുതിച്ചുയരുന്ന കിഡ്നി രോഗം!|ഫാ. ജോഷി മയ്യാറ്റിൽ

Share News

പെരിയാറും ‘പൂതന’കളും

എല്ലാ മക്കൾക്കും വേണ്ടി തൻ്റെ മാറിലെ പാൽ സുലഭമായി ചുരത്തിയൊഴുകുന്ന അമ്മയാണ് 244 കിലോമീറ്റർ നീളമുള്ള പെരിയാർ. പക്ഷേ, അവളുടെ മുലയിൽ വിഷം പുരട്ടി ആ മക്കളെ രോഗികളും മൃതരും ആക്കുന്ന ഇരുന്നൂറോളം പൂതനകൾ കൊച്ചിയിലെ ഏലൂർ-ഇടയാർ വ്യാവസായിക മേഖലയിൽ ഉണ്ട് – പെരിയാറിലേക്ക് പ്രതിദിനം ഇരുപത്തിയാറു കോടി ലിറ്റർ മലിനജലം ഒഴുക്കിവിടുന്ന കമ്പനിപൂതനകൾ! അവയിൽ എൺപതെണ്ണത്തോളം റെഡ് കാറ്റഗറിയിൽ പെട്ടവയാണത്രേ! അതായത്, കുടിവെള്ള സ്രോതസ്സുകളുടെ പരിസരത്തു പോലും അടുപ്പിക്കാൻ പാടില്ലെന്ന് അന്താരാഷ്ട്ര ധാരണയുള്ളത്ര ജലമലിനീകരണ സാധ്യതയുള്ളവ.

ഇവ പുറന്തള്ളുന്ന നൈട്രേറ്റ്, സൾഫേറ്റ്, അമോണിയ എന്നീ രാസമാലിന്യങ്ങൾ കുടിച്ച് പെരിയാർ മാരകാവസ്ഥയിലാണെന്ന് റിപ്പോർട്ടർ ചാനലിൻ്റെ ഏറ്റവും പുതിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം റിപ്പോർട്ട് വെളിപ്പെടുത്തുന്നു. വർഷങ്ങൾക്കു മുമ്പേ സുപ്രീം കോർട്ട് മോണിറ്ററിങ് കമ്മിറ്റി, ഹൈക്കോടതി കമ്മീഷൻ, ഗ്രീൻപീസ്, കേരള നിയമസഭയുടെ പരിസ്ഥിതി സമിതി എന്നിവയുടെ റിപ്പോർട്ടുകൾ പെരിയാറിലെ നിക്കൽ, സിങ്ക്, ഇരുമ്പ്, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങളുടെ മാരക സാന്നിധ്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഒരു കൊല്ലം ആയിരം കിലോ ഇരുമ്പും ആയിരത്തി എഴുന്നൂറു കിലോ മെർക്കുറിയുമാണത്രേ പെരിയാറിൽ എത്തുന്നത്! പാതാളം ബണ്ടിൽ വെറുതെ ഒന്നു കണ്ണോടിച്ചാൽ മതി, പെരിയാറിനോടും കൊച്ചിക്കാരോടും ഈ കമ്പനികൾ ചെയ്യുന്ന ക്രൂരത തിരിച്ചറിയാൻ!

ജലവിഭവ വകുപ്പിൻ്റെ, ചൊവ്വര, ആലുവ, മുപ്പത്തടം എന്നീ ഇടങ്ങളിലുള്ള മൂന്നു ക്ലോറിനേഷൻ പ്ലാൻ്റുകൾ പെരിയാറിൽ നിന്നുള്ള ജലം ശുദ്ധീകരിച്ചാണ് (?) നാല്പതു ലക്ഷം മനുഷ്യർക്ക് കുടിവെള്ളം അഥവാ വിഷജലം സംലഭ്യമാക്കുന്നത്. കുടിവെള്ളത്തെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയോ ഇന്ത്യാരാജ്യമോ മുന്നോട്ടു വച്ചിട്ടുള്ള നിബന്ധനകൾ പാലിക്കാൻ ഈ പഴഞ്ചൻ പ്ലാൻറുകൾക്ക് കഴിയുകയില്ല. ഫലമോ? കൊച്ചിയിൽ കുതിച്ചുയരുന്ന കിഡ്നി രോഗം! 2004ൽ വെറും 200 മാത്രമായിരുന്ന കൊച്ചിയിലെ കിഡ്നി രോഗികളുടെ എണ്ണം ഇരുപതു വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തിൽ അധികമായി ഉയർന്നു എന്നാണ് സൂചനകൾ! ഡയാലിസിസ് സെൻ്ററുകളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള വളർച്ചയും അഭൂതപൂർവകമാണ്.

പക്ഷേ, ഉറഞ്ഞുതുള്ളി കുടിവെള്ളത്തിൽ രാസമാലിന്യം തള്ളുന്ന പൂതനകൾക്ക് ഒരു കുലുക്കവും ഇല്ല! കാരണം, രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥപ്രഭൃതികളുടെയും സർക്കാരിൻ്റെയും പരിരക്ഷ അവർക്കുണ്ട്… സർക്കാരുകളും രാഷ്ട്രീയക്കാരും മലിനീകരണ ‘നിയന്ത്രണ’ ഉദ്യോഗസ്ഥരും അവരുടെ സ്വന്തം പൂതനകളും ചേർന്ന് പൗരന്മാരെ കൊന്നേ അടങ്ങൂ…

Joshy mayyattil

ഫാ. ജോഷി മയ്യാറ്റിൽ

Periyar River

  • Periyar is the longest river and the river with the largest discharge potential in the Indian state of Kerala.
  • It is one of the few perennial rivers in the region and provides drinking water for several major towns.
  • It generates a significant proportion of Kerala’s electrical power via the Idukki Dam and flows along a region of industrial and commercial activity.
  • Due to these reasons, the river has been named the “Lifeline of Kerala”.
  • Kochi city, in the vicinity of the river mouth draws its water supply from Aluva, an upstream site sufficiently free of seawater intrusion.
  • Twenty five percent of Kerala’s industries are along the banks of river Periyar.
  • Periyar River originates from Sivagiri hills of Western Ghats and flows through the Periyar National Park.
  • It flows into Vembanad Lake and finally into Arabian Sea.
  • The main tributaries of Periyar are Muthirapuzha, Mullayar, Cheruthoni, Perinjankutti.
Share News