സിസ്റ്റർ ജാൻസിയുടെ വൃക്ക ഇനി ലാൽ എന്ന സഹോദരന്!.

Share News

അങ്കമാലി CMC പ്രോവിൻസിലെ പാലാരിവട്ടം അഞ്ജലി സദൻ കോൺവെന്റിലെ സിസ്റ്റർ ജാൻസി തന്റെ ഒരു വൃക്ക ലാൽ എന്ന പാവപ്പെട്ട ചെറുപ്പക്കാരനായ സഹോദരന്‌ നൽകും. ജനുവരി 25 നു ആണ് ഓപ്പറേഷൻ. ഓപ്പറേഷനായി ജനുവരി 22 നു സിസ്റ്റർ ജാൻസി അഡ്മിറ്റ് ആകും. ലിസി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സിസ്റ്റർ ജാൻസി പെരുമ്പാവൂർ ആയത്തുപടി നിത്യ സഹായ മാതാ ഇടവകാംഗവും, കല്ലമ്പലത്തിനടുത്ത്‌ മണിയേച്ചേരി വർഗീസിന്റെ മകളുമാണ്. സെന്റ് ആൻസ് കോൺഗ്രിഗേഷൻ അംഗമായ സിസ്റ്റർ ലൗലി സിസ്റ്റർ ജാൻസിയുടെ സഹോദരിയാണ്.

വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട പാവപ്പെട്ട ഒരു സഹോദരന് വൃക്ക ദാനം ചെയ്യുവാനുള്ള സിസ്റ്ററിന്റെ മഹാമനസ്കതയെ എത്ര അഭിനന്ദിച്ചാലും മതി വരുകയില്ല. സിസ്റ്ററിനും വൃക്ക സ്വീകരിക്കുന്ന ലാൽ എന്ന സഹോദരനും വേണ്ടി എല്ലാവരും പ്രത്യേകം പ്രാത്ഥിക്കുക.

Share News