സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമാർഗങ്ങളും ശൈലിയുള്ള ഒരു ജന പ്രതിനിധിയുടെ ചിന്തകൾക്കും നൂതനാഭിമുഖ്യം ഉണ്ടാകുമല്ലോ?

Share News

ലോകസഭാംഗമായ അഡ്വ.എ.എം ആരിഫ് എൻ്റെ ചിരകാല സുഹൃത്താണ്.

ഇന്ന് രാവിലെ എൻ്റെ സുഹൃത്ത് ജോയി സി. കമ്പക്കാരൻ്റെ വീട്ടിൽവെച്ച് വീണ്ടും സൗഹൃദം പുതുക്കാനിടയായി. ഇന്നത്തെ സംഗമത്തിന് ഒരു മധുരമുണ്ടായി.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘എൻ്റെ തിരഞ്ഞെടുത്ത നിയമസഭാപ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും’ എന്ന ആരിഫ് എം പി യുടെ പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിച്ചു. 336 പേജുള്ള പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയാണ്.

സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമാർഗങ്ങളും ശൈലിയുള്ള ഒരു ജന പ്രതിനിധിയുടെ ചിന്തകൾക്കും നൂതനാഭിമുഖ്യം ഉണ്ടാകുമല്ലോ? മമ്മൂട്ടി അവതാരിക എഴുതിയ ആദ്യ പുസ്തകം എന്ന പ്രത്യേകതയും ഇതിനുണ്ട്.

2006 ൽ ഗൗരിയമ്മയെ തോൽപ്പിച്ച് ശ്രദ്ധേയനായ അഡ്വ.ആരിഫ് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ജയിച്ച ഏക ഇടതുപക്ഷ നേതാവ് എന്ന നിലയിലും ചരിത്രത്തിൽ ഇടം നേടി

.ഇക്കാരണങ്ങൾക്കൊണ്ട് തന്നെ ഈ പുസ്തകത്തിന് പ്രസക്തിയുണ്ട് .Shaji George

ഷാജി ജോർജ്
Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു