
യു.ഡി.എഫ് ശക്തി പെടുത്താനുള്ള ചില അഭിപ്രായങ്ങൾ !?
യു.ഡി.എഫ് ശക്തി പെടുത്താനുള്ള ചില പ്രവർത്തനങ്ങൾ...
.1. വിടുവായത്തരം പറയാതിരിക്കുക.
2. കാര്യങ്ങൾ പഠിച്ചു മാത്രം സംസാരിക്കുക.
3. സംസാരിക്കുമ്പോൾ ആവേശത്തേക്കാൾ ആവശ്യത്തിന് മുൻതൂക്കം കൊടുക്കുക.
4.10അണികൾക്ക് 100 നേതാവ് എന്ന രീതി മാറ്റി 100 അണികൾക്ക് 10 നേതാവ് എന്ന രീതി അവലംബിക്കുക
.5. പ്രാദേശിക തലങ്ങളിൽ ജനസമ്മതിയുള്ളവരുടെ കീഴിൽ പാർട്ടിയെ ശക്തിപ്പെടുത്തുക
.6. പ്രാദേശികമായ പ്രശ്നങ്ങൾ ,സംഭവങ്ങൾ ഉണ്ടാകുമ്പോൾ വീട്ടിലിരിക്കാതെ ഇറങ്ങി പ്രവർത്തിക്കുക.പാർട്ടി നോക്കാതെ..
7. കാശ് എങ്ങിനെയുണ്ടാക്കാം എന്നു മാത്രം ചിന്തിക്കാതെ പൊതുപ്രശ്നത്തിൽ എങ്ങിനെ ചെലവഴിക്കാം എന്നുകൂടി പഠിക്കുക.
8. ആദ്യം ഒരുമയുണ്ടാക്കുക.. എന്നിട്ട് ഒരുമയുണ്ടെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക
9. തെരെഞ്ഞെടുപ്പ് വരുമ്പോൾ നൂലിൽ കെട്ടി സ്ഥാനാർത്ഥിയെ ഇറക്കാതിരിക്കുക.
10.സ്ഥാനാർത്ഥിയെ 3 മാസം മുമ്പേ നിശ്ചയിച്ച് പൊതുജനത്തിനിടയിൽ പ്രവർത്തിക്കാൻ അനുവദിക്കുക.
11. ഒന്നോ- രണ്ടോ പേർ സംസാരിക്കുക. ബാക്കിയുള്ളവർ കേൾക്കുക. എല്ലാവരും സംസാരിച്ചാൽ ആരും കേൾക്കില്ല
.12. വ്യക്തി വിജയത്തേക്കാൾ പാർട്ടിവിജയത്തിന് പ്രാധാന്യം കൊടുക്കുക.
13. അടിസ്ഥാന തലത്തിൽ തലയ്ക്കകത്ത് എന്തേലും ഉള്ളവരെ ചേർത്ത് ടീം വർക്ക് നടത്തുക
14. നാട്ടുകാർക്ക് ഗുണമുള്ളവനെന്ന് നാട്ടുകാരെ കൊണ്ട് പറയിക്കുക.
15. അഴിച്ചുപണി മുകൾതട്ടിൽ തുടങ്ങുക
.16. അർഹതയുള്ളവർക്ക് അർഹിക്കുന്ന സ്ഥാനം കൊടുക്കുക
.17. താഴെ തലങ്ങളിലെ പ്രശ്നങ്ങൾ മുകൾതലം നേരിട്ട് കേട്ട് പരിഹരിക്കുക.
18. പുതുതലമുറയെ കേൾക്കാനും അവസരങ്ങൾ നൽകാനും ശ്രമിക്കുക..
19. പാർട്ടി സ്ഥാനമാനങ്ങൾ ചോദിച്ചും യാചിച്ചു സ്വാധീനിച്ചു വാങ്ങിയിട്ട് ഫ്ലക്സ് ബോർഡുകൾ പ്രദർശിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം
20. ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്ക് പകരം തന്റെ ഒപ്പം നിൽക്കും എന്നുറപ്പുള്ള വരെ സ്ഥാനാർത്ഥിയാകുമെന്ന രീതി നേതാക്കൾ മറക്കണം..
21. ഇടതുപക്ഷ വിരുദ്ധ വികാരം എത്രയുണ്ടെങ്കിലും കെട്ടുറപ്പോടെ ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന ഒരു മുന്നണിക്കെതിരെ ആണ് മത്സരിക്കുന്നത് എന്ന ബോധ്യം നേതാക്കൾക്കും അണികൾക്കും ഉണ്ടാകണം
22. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രവർത്തകരെ തിരക്കുന്ന രീതി പാർട്ടി നേതാക്കൾ അവസാനിപ്പിക്കണംഅല്ലാതെ ഒരിക്കലും നമ്മുടെ പാർട്ടി രക്ഷപ്പെടില്ല
23…വെളുപ്പ്… വസ്ത്രങ്ങളിൽ മാത്രം അല്ല മനസിലും ഉണ്ടാകണം എല്ലാത്തിലും ഉപരി കോൺഗ്രസ് എന്ന പ്രസ്ഥാനവും ജനങ്ങളും അതായിരിക്കണം മുഖ്യ ഘടകം (ഗ്രൂപ്പിസം അല്ല )ജയ് കോൺഗ്രസ്
Anoop Melathil