സഹൃദയ – ഹരിത ഭവനത്തിന്റെ താക്കോൽ ദാനം നടത്തി

Share News

സഹൃദയ – ഹരിത ഭവനത്തിന്റെ താക്കോൽ ദാനം നടത്തി

.എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഹരിത_ഭവനം പദ്ധതിയുടെ ഭാഗമായി അഡ്വ. വി.ഡി സതീശൻ എം.എൽ.എ യുടെ ‘പുനർജനി’ പദ്ധതിയിൽ ഉൾപ്പെടുത്തി പറവൂർ മേഖലയിൽ നിര്‍മ്മിച്ച 4 വീടുകളുടെ താക്കോൽ ദാനകർമം അഡ്വ. ശ്രീ. വി.ഡി സതീശൻ എം.എൽ.എ നിർവഹിച്ചു.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 4 കുടുംബങ്ങൾക്കാണ് വീട് നിർമിച്ചു നൽകിയത്.

സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ചു. എ.സി സിറ്റി ബില്‍ഡേഴ്സിന്റെ സഹകരണത്തോടു കൂടി ആലുവ, പറവൂർ മേഖലയിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 14 കുടുംബങ്ങൾക്കാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.

സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് റെസ്പോൺസ് ഡയറക്ടർ പ്രവീൺ പോൾ, സ്റ്റെഫി വർഗീസ്, പ്രോജക്ട് കോർഡിനേറ്റർ ജോസ് പോൾ എന്നിവരും മറ്റ് സാമൂഹ്യ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു