കുമ്പളങ്ങിയെ സിനിമയിലെടുത്തവർക്ക് പ്രത്യക അഭിനന്ദനങ്ങൾ – മുൻ മന്ത്രി കെ വി തോമസ്

Share News

ജനപ്രീതിയിൽ കുമ്പളങ്ങി നൈറ്റ്സ്
കുമ്പളങ്ങിയെ സിനിമയിലെടുത്തവർക്ക് പ്രത്യക അഭിനന്ദനങ്ങൾ.
കുമ്പളങ്ങി നൈറ്റ്സ് ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചലച്ചിത്രമായി 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിന് തെരെഞ്ഞെടുക്കപ്പെട്ടതിൽ ഒരു കുമ്പളങ്ങി ക്കാരൻ എന്ന നിലയിൽ ഏറെ സന്തോഷമുണ്ട്. ഈ ചിത്രത്തിലെ അഭിനത്തിനു ഫഹദ് ഫാസിലിൽ മികച്ച സ്വഭാവനടനായും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. സംവിധായകൻ മധു സി നാരായണൻ ഉൾപ്പടെ കുമ്പളങ്ങി നൈറ്റ്സിൻ്റെ എല്ലാ അണിയറ പ്രവർത്തകരോടും സന്തോഷം പങ്കുവയ്ക്കുന്നു. കുമ്പളങ്ങി കായലിൽ തെളിയുന്ന “കവര്” മാധ്യമശ്രദ്ധ നേടിയതും കോവിഡു കാലത്തുപോലും നിരവധിപേർ കുമ്പളങ്ങിയിലേക്കു ആകർഷിക്കപ്പെട്ടതും ഈ ചിത്രത്തിലൂടെയാണ്.
ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി എന്ന സിനിമകളിലൂടെ അനന്യമായ അഭിനയ മികവു പുലർത്തിയ സുരാജ് വെഞ്ഞാറമ്മൂട് , ബിരിയാണി എന്ന സിനിമയിലൂടെ കനി കുസൃതി എന്നിവർ നല്ല നടനായും നടിയായും അംഗീകാരം നേടി. മികച്ച സ്വഭാവനടിയായി വാസന്തിയിലൂടെ സ്വാസിക വിജയനും തെരെഞ്ഞെടുക്കപ്പെട്ടു.
ലാളിത്യമുള്ള , മാനുഷികതയ്ക്കു പ്രാധാന്യമുള്ള വരും കാല ചിത്രങ്ങളിലേക്കുള്ള പ്രോത്സാഹനം കൂടിയാണ് ഇത്തവണത്തെ അവാർഡ് നിർണ്ണയം.
മികവുറ്റ തീരുമാനത്തിന് ജൂറിക്കും പ്രത്യക അഭിനന്ദനം.

K V Thomas
Share News