
മൂത്ത കുട്ടികളുടെ വൈകല്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി എല്ലാവരും അവരെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു.. എന്നാൽ ആ അമ്മ അതിനു തയ്യാറായില്ല.. അങ്ങനെ 1770 ഡിസംബർ മാസം 16- ആം തിയ്യതി പ്രഷ്യയിലെ ബോണിൽ ആ അമ്മ ഒരു കുഞ്ഞിന് ജന്മം നൽകി..പിൽക്കാലത്തു സംഗീതലോകത്തെ അത്ഭുതമായി മാറിയ ബീഥോവൻ ആയിരുന്നു അത്.. !!
ഒരു നിമിഷം കൂടി…. 👇
ഒരു ദരിദ്രകുടുംബത്തിലെ സ്ത്രീക്ക് 8 കുട്ടികൾ ഉണ്ടായിരുന്നു.. അവരിൽ 3 പേർ ബധിരന്മാർ, രണ്ടുപേർ അന്ധന്മാർ, ഒരാൾ മന്ദബുദ്ധി, എന്നിങ്ങനെ ദയനീയ സ്ഥിതിയിലും ആയിരുന്നു അവരുടെ മക്കൾ… 😰
അതിനിടയിൽ അവർ ഒമ്പതാമതും ഗർഭിണിയായി.. അപ്പോൾ അവർക്കു സിഫിലിസ് എന്ന രോഗവും പിടിപെട്ടു.. മൂത്ത കുട്ടികളുടെ വൈകല്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി എല്ലാവരും അവരെ ഗർഭം അലസിപ്പിക്കാൻ നിർബന്ധിച്ചു.. എന്നാൽ ആ അമ്മ അതിനു തയ്യാറായില്ല.. അങ്ങനെ 1770 ഡിസംബർ മാസം 16- ആം തിയ്യതി പ്രഷ്യയിലെ ബോണിൽ ആ അമ്മ ഒരു കുഞ്ഞിന് ജന്മം നൽകി..പിൽക്കാലത്തു സംഗീതലോകത്തെ അത്ഭുതമായി മാറിയ ബീഥോവൻ ആയിരുന്നു അത്.. !!

സുഹൃത്തുക്കളെ…
അബോർഷനുകൾവർധിച്ചുവരുന്ന ഒരു കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്..
ജീവൻ രക്ഷിക്കാൻ ബാധ്യതയുള്ള ഡോക്ടർമാർ പണത്തിനുവേണ്ടി പിഞ്ചുകുഞ്ഞിനെ മൃഗീയമായി കൊല്ലാൻ കൂട്ട്നിക്കുന്നു.. !!
മനുഷ്യർക്ക് മൗലികാവകാശങ്ങൾ നൽ കിയത് ദൈവമാണ്. രാഷ്ട്രീയ നിയമങ്ങൾക്കോ, തത്വസംഹിതകൾക്കോ അവ നി ഷേധിക്കാനാവില്ല. ജീവിക്കാനുള്ള അവകാശം അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇനി ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ തന്നെ മറ്റുള്ളവരുടെ ജീവന്റെമേൽ കൈവച്ചാൽ അതിന് നിയമപരമായ ശി ക്ഷയില്ലേ?
ഭ്രൂണഹത്യ പാപവും അനീതിയുമാകുന്നത് മനുഷ്യജീവനെ നശിപ്പിക്കു ന്ന പ്രവൃത്തിയായതുകൊണ്ടാണ്. ഒരു സ്ത്രീയുടെ ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. പക്ഷേ അവളുടെ ഉള്ളിലുള്ളത് അവളുടെ ശരീരമല്ലെങ്കിലോ?
ഒരു സ്ത്രീയുടെ ഉള്ളിൽ രൂപപ്പെടുന്ന ഭ്രൂണം അവളുടെ ശരീരമല്ല, ജീവനുള്ള മറ്റൊരു ശരീരമാണ്. അതിന് കണ്ണുകളും ഹൃദയവും തലച്ചോറും ശ്വാസകോശവും കൈകളും കാലുകളുമുണ്ട്. രക്തഗ്രൂപ്പും ഡി.എൻ.എ യും വ്യത്യസ്തമാണ്. ഒരു കുഞ്ഞ് ജനിച്ചശേഷം വധിക്കുന്നതും ജനിക്കുന്നതിന് മുൻപ് അമ്മയുടെ ഉദരത്തിലായിരിക്കുമ്പോൾ വധിക്കുന്നതും തമ്മിൽ വ്യത്യാസമില്ല. രണ്ടും കൊലപാത കം തന്നെ. ഭ്രൂണം ഒരു മനുഷ്യജീവനാണെന്ന് ശാസ്ത്രം പലവട്ടം തെളിയിച്ചിട്ടുള്ളതാണ്…
ദൈവം തന്ന ലൈംഗികത ദുരുപയോഗിക്കാതെ, ഗർഭം ധരിക്കാതിരിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. പക്ഷേ ഗർഭം ധരിച്ചാൽ മറ്റൊരു ജീവനോട് കാട്ടുന്ന എല്ലാ മാന്യതയും ആ കുഞ്ഞിനോടും കാട്ടണം. സ്വാർത്ഥതയോടെ നിങ്ങൾ നിങ്ങളുടെ ജീവനെത്തന്നെ സ്നേ ഹിക്കുന്നെങ്കിലും ഭ്രൂണഹത്യ അരുത്.
ദൈവിക നിയമങ്ങളിലേക്കും ധാർമ്മികമൂല്യങ്ങളിലേക്കും കടക്കുന്നതിനു മുൻപേ നിങ്ങളുടെ ശരീരത്തിന്റെ നിയമം അതിനെ പ്രതിരോധിക്കുന്നു. ഈ നിയമത്തെ നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ, ശരീരം അതിന്റെ രോഗാതുരമായ പരിണതഫലം കാട്ടുകതന്നെ ചെയ്യും…
ഇന്നലകളിൽ നിങ്ങൾ നശിപ്പിച്ചത് ഒരുപക്ഷെ ലോകം അറിയേണ്ട മഹാന്മാരെ ആയിരിക്കാം.. നാളെകളിൽ നിങ്ങൾ നശിപ്പിക്കാൻ പോകുന്ന കുഞ്ഞുങ്ങളും നിങ്ങളുടെ സകല ദുരിതങ്ങളുംമാറ്റാൻ ദൈവം തരുന്ന സമ്മാനം ആയിരിക്കാം.. തട്ടിക്കളയരുത്… 👏
വിശുദ്ധ ബൈബിൾ പറയുന്നു :-
” അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും, തീയ്യതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.. “
( 2 കൊരി : 5:10 )
വിനോദ്. മാത്യു.
ചെമ്പനോട..