വനിതാ ജസ്റ്റിസായി തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴുകുട്ടികളുടെ അമ്മയും പ്രോലൈഫ്‌ ചിന്താഗതിയുമുള്ള അമി കോണി ബാരറ്റിനെ യുഎസ്‌ സെനറ്റ്‌ സ്ഥിരീകരിച്ചു.

Share News

അമി കോണിയെ യുഎസ്‌ സെനറ്റ്‌ സ്ഥിരീകരിച്ചു: ക്രൈസ്തവരും പ്രോലൈഫ് പ്രവര്‍ത്തകരും അത്യാഹ്ലാദത്തില്‍

വാഷിംഗ്ടണ്‍ ഡി‌സി: നീണ്ട പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ അമേരിക്കന്‍ സുപ്രീം കോടതിയുടെ രണ്ടു നൂറ്റാണ്ടിലധികം വരുന്ന ചരിത്രത്തിലെ അഞ്ചാമത്തെ വനിതാ ജസ്റ്റിസായി തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴുകുട്ടികളുടെ അമ്മയും പ്രോലൈഫ്‌ ചിന്താഗതിയുമുള്ള അമി കോണി ബാരറ്റിനെ യുഎസ്‌ സെനറ്റ്‌ സ്ഥിരീകരിച്ചു. സെനറ്റിനു മുൻപാകെയുള്ള അത്യന്തം സംഭവബഹുലമായ കൺഫർമേഷൻ ഹിയറിംങ്ങിനു ശേഷം നടന്ന സെനറ്റ്‌ വോട്ടെടുപ്പിലാണ്‌ 52-48 നിലയിൽ ജഡ്ജ്‌ ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി തെരഞ്ഞെടുത്തത്. അമി ബാരറ്റിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തനാൾ മുതൽ സുപ്രിം കോടതിയിൽ തെരഞ്ഞെടുക്കപ്പെടുന്നത് തടയാൻ ഡെമോക്രാറ്റുകളും ലെഫ്റ്റിസ്റ്റ്‌ ഐഡിയോളജിയുടെ വക്താക്കളായ മാധ്യമങ്ങളും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തില്‍ പ്രോലൈഫ് സമൂഹവും ക്രൈസ്തവ വിശ്വാസികളും അമിയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ചിരിന്നു. ഡെമോക്രാറ്റുകളുടെ എതിര്‍പ്രചരണത്തെ അസ്ഥാനത്താക്കിയാണ് അമി വിജയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഇരുപത്തിയാറാം തീയതിയാണ് ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ നിര്യാണത്തോടെ ഒഴിവുവന്ന അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജി ഒഴിവിലേക്ക് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കത്തോലിക്ക വിശ്വാസിയായ അമി കോണി ബാരെറ്റിനെ നാമനിര്‍ദേശം ചെയ്തത്. നാമനിര്‍ദേശം പുറത്തുവന്ന നാള്‍ മുതല്‍ അമി കോണി ബാരെറ്റിന്റെ അടിയുറച്ച ക്രൈസ്തവ വിശ്വാസവും പ്രോലൈഫ് പ്രവര്‍ത്തനങ്ങളും വലിയ ചര്‍ച്ചയായിരിന്നു.

സെനറ്റിനു മുൻപാകെയുള്ള അത്യന്തം സംഭവബഹുലമായ കൺഫർമേഷൻ ഹിയറിംഗില്‍ അമിയുടെ കത്തോലിക്ക വിശ്വാസവും പ്രോലൈഫ് ചിന്താഗതിയും വരെ ചര്‍ച്ചയില്‍ ഇടം നേടി. താന്‍ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ ഉറച്ചു വിശ്വസിക്കുന്നുവെന്ന് അമി സെനറ്റില്‍ ഉറച്ചുവ്യക്തമാക്കി. കഴിഞ്ഞ 38 വര്‍ഷങ്ങളായി ന്യൂ ഓര്‍ലീന്‍സിന്റെ സമീപത്തുള്ള സെന്റ്‌ കാതറിന്‍ ഓഫ് സിയന്നാ കത്തോലിക്ക ദേവാലയത്തിലെ സ്ഥിര ഡീക്കനായി സേവനം ചെയ്തുവരികയാണ് അമിയുടെ പിതാവ് ബാരെറ്റ് കോണി. അമി ബാരെറ്റിന്റെ ദൈവവിശ്വാസത്തിനും കരിസ്മാറ്റിക് ശുശ്രൂഷകളിലുള്ള പങ്കാളിത്തത്തിനും പിന്നില്‍ പിതാവായ മൈക്ക് കോണിയുടെ സ്വാധീനം ചെറുതല്ലായെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

ജസ്റ്റിസ് അമിയുടെ നിയമനത്തോടെ സുപ്രീം കോടതിയിൽ പ്രോലൈഫ് നിലപാടുകാരായ ജസ്റ്റിസുമാരുടെ എണ്ണം ഒൻപതിൽ ആറ് എന്ന ഭൂരിപക്ഷത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. സുപ്രീം കോടതിയിൽ പ്രോലൈഫ് നിലപാടുകാരായ ജസ്റ്റീസുമാരുടെ എണ്ണം ഭൂരിപക്ഷമായ പശ്ചാത്തലത്തില്‍ ഗർഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ട് ‘റോ വെഴ്‌സസ് വേഡ്’ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച 1973ലെ കുപ്രസിദ്ധ വിധി പുനഃപരിശോധിക്കപ്പെടാനുള്ള സാധ്യത സജീവമായിരിക്കുകയാണ്.

അമി ബാരെറ്റിനെ പിന്തുണച്ച് പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രകടനം: പ്രാര്‍ത്ഥനയുമായി ക്രൈസ്തവര്‍

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ സുപ്രീം കോടതിയിലെ ആദ്യത്തെ പ്രോലൈഫ് വനിത ജഡ്ജിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ അമി കോണി ബാരെറ്റിന് പിന്തുണ അറിയിച്ച് പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രകടനം. ഇന്നലെ ഒക്ടോബര്‍ 12നു സെനറ്റ് കണ്‍ഫര്‍മേഷന്‍ ഹിയറിംഗിനായി കാപ്പിറ്റോള്‍ ഹില്ലില്‍ അമി എത്തിയപ്പോള്‍ പ്രാര്‍ത്ഥനയും പ്രോലൈഫ് മുദ്രാവാക്യങ്ങളുമായി പ്രോലൈഫ് പ്രവര്‍ത്തകര്‍ പരസ്യ പിന്തുണ അറിയിക്കുകയായിരിന്നു. “റോയ് വി. വേഡ് പോകണം”, “അമിയെ തെരഞ്ഞെടുക്കൂ” തുടങ്ങിയ മുദ്രാവാക്യങ്ങളും ‘ജയ്’ വിളികളുമായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് പ്ലക്കാര്‍ഡുകളുമായി കാപ്പിറ്റോള്‍ ഹില്ലില്‍ എത്തിയത്.

ഇതിനിടെ അമിയുടെ ശുപാര്‍ശയ്ക്കെതിരെ പ്രതിഷേധവുമായി സുപ്രീം കോടതി പരിസരത്ത് തടിച്ചുകൂടിയ ഒരു സംഘം അബോര്‍ഷന്‍ അനുകൂലികള്‍ ജാഥയായി സെനറ്റിന് പുറത്ത് എത്തിയെങ്കിലും പ്രോലൈഫ് പ്രവര്‍ത്തകരുടെ ആഹ്ലാദാരവത്തില്‍ അവരുടെ പ്രതിഷേധം മുങ്ങിപ്പോയി. ഒട്ടേറെ സവിശേഷതകളോടെയാണ് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി അമി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയും, പ്രോലൈഫ് അനുകൂലിയുമായ അമി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭ്രൂണഹത്യയ്ക്കു അനുമതി നല്‍കുന്ന ‘റോയ് വി. വേഡ്’ നിയമം ഇല്ലാതാക്കുമോ എന്ന ആശങ്കയിലാണ് അബോര്‍ഷന്‍ അനുകൂലികളും സാത്താന്‍ ആരാധകരും.

അമിയുടെ യേശുവിലുള്ള അടിയുറച്ച വിശ്വാസവും ക്രിസ്തീയ ധാര്‍മ്മിക നിലപാടും രാജ്യത്തെ ലിബറല്‍ നിലപാടുള്ളവരെ ഏറെ അസ്വസ്ഥരാക്കുന്നുണ്ട്. ഡെമോക്രാറ്റുകളില്‍ ബഹുഭൂരിഭാഗവും അമിയെ എതിര്‍ത്തുകൊണ്ട് മുന്നോട്ടുവന്നത് ഇത് ശരിവെയ്ക്കുകയാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതു മുതല്‍, തന്നെ പിന്തുണച്ചുകൊണ്ടിരിക്കുന്നവര്‍ക്കും തന്നെ സ്വീകരിക്കുവാന്‍ പുറത്ത് തടിച്ചു കൂടിയിരുന്നവര്‍ക്കും ഹിയറിംഗിന്റെ തുടക്കത്തില്‍ നടത്തിയ പ്രസംഗത്തിലൂടെ അമി നന്ദി അറിയിച്ചു.

അന്തരിച്ച ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ ഒഴിവിലേക്കാണ് ട്രംപ് നാല്‍പ്പത്തിയെട്ടുകാരിയായ അമിയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. യേശുവിലുള്ള ആഴമായ വിശ്വാസത്തെ മുറുകെ പിടിക്കുന്ന തീക്ഷ്ണതയുള്ള ക്രൈസ്തവ വിശ്വാസിയും ഏഴു കുട്ടികളുടെ അമ്മയുമായ അമിയുടെ നാമനിര്‍ദേശം സെനറ്റ് ജുഡീഷറി കമ്മിറ്റിയും തുടര്‍ന്ന് സെനറ്റും വോട്ടെടുപ്പിലൂടെ അംഗീകരിച്ചാല്‍ അമേരിക്കന്‍ സുപ്രീം കോടതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്ന പേരോടെ അവര്‍ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും. ഇതിനു പ്രാര്‍ത്ഥന കൊണ്ട് ബലമേകുകയാണ് പ്രോലൈഫ് പ്രവര്‍ത്തകരും ക്രൈസ്തവരും.

Share News