
നന്മ നിറഞ്ഞ സുഹുത്തുക്കളെ
കണ്ണൂർ:എന്റെ പേര് സുകുമാരൻ. കണ്ണൂർ ജില്ലയിൽ പള്ളിക്കുന്ന് സ്വദേശിയാണ്. സ്വന്തം വീട് പണിക്കിടെ ടെറസ്സിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്ക് പറ്റി വീൽ ചെയറിൽ ആയ വ്യക്തിയാണ് ഞാൻ. ചികിത്സക്കായി എല്ലാം വിറ്റു ചിലവാക്കി ഇപ്പോൾ ഭാര്യയും ഒരുമിച്ചു വാടക വീട്ടിൽ താമസിക്കുന്നു
വീൽ ചെയറിൽ കഴിയുന്ന ഞാൻ ഉപജീവന മാർഗ്ഗമായി കുടകൾ ഉണ്ടാക്കി വിൽക്കുന്നുണ്ട് . മികച്ച ക്വാളിറ്റി ഉള്ള കുടകിറ്റുകൾ വാങ്ങി കൊണ്ട് വന്ന് വീട്ടിലിരുന്നാണ് കുടകൾ നിർമ്മിക്കുന്നത് . കുട്ടികൾക്കുള്ള കുടകൾ, മുതിർന്നവർക്കുള്ള കുടകൾ, 2 ഫോൾഡ്, 3 ഫോൾഡ്, കാലൻകുടകൾ, ഫാൻസി കുടകൾ മുതലായവ എല്ലാം ഞാൻ ഉണ്ടാക്കി മിതമായ വിലയിൽ വിറ്റു വരുന്നുണ്ട്.
ഏതൊരു ബ്രാൻഡഡ് കുടയോടും കിട പിടിക്കുന്ന മികച്ച ക്വാളിറ്റി ഉള്ള അസംസ്കൃത വസ്തുക്കൾ കൊണ്ടാണ് ഈ കുടകൾ ഉണ്ടാക്കുന്നത് .
ഇത്തവണ നിങ്ങൾ കുടകൾ വാങ്ങുമ്പോൾ എന്റെ കയ്യിൽ നിന്ന് വാങ്ങി എന്റെ ഉപജീവന മാർഗത്തിൽ ഒരു കൈത്താങ്ങ് നൽകാമോ? വീൽ ചെയറിൽ കഴിയുന്ന മറ്റൊരു ജോലിക്കും പോകാൻ കഴിയാത്ത എനിക്ക് ചെയ്യാൻ കഴിയുന്ന ജീവനോപാധി ആണിത്.
കുടകൾ വേണ്ടവർക്ക് എന്നെ വിളിക്കാം. ഈ നമ്പറിൽ വാട്സ് ആപ്പും ഉണ്ട്
+91 97459 48453
സ്നേഹപൂർവ്വം
സുകുമാരൻ
പള്ളിക്കുന്ന്
കണ്ണൂർ