സ്വച്ഛ് ഭാരത് ക്യാമ്പയിൻ ആരംഭിച്ചു.

Share News

എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയും എറണാകുളം നോർത്ത്  റെയിൽവേയും സംയുക്തമായി ചേർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ  സ്വച്ഛ് ഭാരത്  ക്യാമ്പയിന്   ആരംഭം കുറിച്ചു. 

കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ദ്വിദിന സ്വച്ഛ് ഭാരത് ക്യാമ്പയിനാണ് ലക്ഷ്യം വക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചു നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം നോർത്ത് റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ പി .എ  ‘ശുചിത്വ ഭാരതം’ എന്ന ആശയത്തെ  മുൻനിർത്തി മുഖ്യപ്രഭാഷണം നടത്തി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന  ക്യാമ്പയിനിൽ  ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം, ഓൺലൈൻ മത്സരങ്ങളും സഹൃദയയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, റെയിൽവേ പോലീസ്  എ.എസ്‌.ഐ പ്രകാശ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്  എ.എസ്‌.ഐ ശ്രീ. ഷാജി എന്നിവർ നേതൃത്വം നൽകി. സഹൃദയ സ്റ്റാഫ് അംഗങ്ങളും ഈ പരിപാടിയിൽ പങ്കെടുത്തു. 


(ചിത്രം  : എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച സ്വച്ഛ് ഭാരത് ക്യാമ്പയിൻ സഹൃദയ ഡയറക്ടർ ഫാ. ജോസ്  കൊളുത്തുവെള്ളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.  അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, എറണാകുളം നോർത്ത്  റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ. അരുൺ പി .എ , റെയിൽവേ പോലീസ് എ.എസ്‌.ഐ. പ്രകാശ് സാർ , റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്  എ.എസ്‌.ഐ  ഷാജി സാർ , സഹൃദയ സ്റ്റാഫാങ്ങളായ ലാലച്ചൻ , ഷാനോ ജോസ്, അനന്തു എന്നിവർ സമീപം.)

Share News