അച്ഛനും അമ്മയ്ക്കും ശേഷം ചേച്ചിയാണല്ലെ നമ്മുടെ അമ്മ. അത്തരമൊരു അമ്മയെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടു.
തോട്ടപ്പള്ളി സ്വദേശിനിയായ ഈ മോളെ കളക്ടറേറ്റില്‍ വെച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. കഴിഞ്ഞ വർഷം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടന്നും അതിനാൽ രണ്ടാം വര്‍ഷം എന്‍ജിനീയറിംഗിന് പഠിക്കുന്ന കുഞ്ഞനിയന്റെ പഠനം മുടങ്ങരുതെന്നും ഫീസിനായി പിന്തുണ വേണമെന്നുള്ള ആവശ്യവുമായാണ് ഈ മോള് വന്നത്. അപ്പോഴാണ് മോളേപ്പറ്റിയും കുടുംബത്തേപ്പറ്റിയും ഞാൻ കൂടുതലായി ചോദിച്ചത്. ഈ മോൾ എം.ബി.ബി.എസ്. വിദ്യാർഥിനിയാണെന്ന് എന്നോട് പറഞ്ഞു. പഠനം എന്തായെന്ന് ചോദിച്ചപ്പോൾ സാമ്പത്തിക പ്രയാസം കാരണം പഠനം നിർത്തേണ്ടി വന്നെന്ന് സങ്കടത്തോടെ പറഞ്ഞു. മോൾക്ക് പഠിക്കാൻ സഹായം […]
Read More