കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ഭാവി ജീവിതയാത്ര കൂടുതൽ സാർത്ഥകമാകട്ടെ..|രമ്യ ഹരിദാസ് MP
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്ത്, പൗരോഹിത്യത്തിൻ്റെ ധന്യാത്മകവും മഹത്വപൂർണ്ണവുമായ പ്രവർത്തനങ്ങൾ നടത്തി ജനമനസിൽ ചിരപ്രതിഷ്ഠ നേടി സ്ഥാനത്യാഗം ചെയ്ത കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന് മംഗളങ്ങൾ നേരുന്നു. കർമ്മമണ്ഡലത്തിൽ മഹിതവും ശ്രേഷ്ഠവുമായ ഇടപെടലിലൂടെ മലയാളക്കരയുടെ സ്നേഹവായ്പ് നേടി എടുത്ത്, കേരളത്തിൻ്റെ ആധ്യാത്മിക പൊതു സാമുഹ്യ മണ്ഡലത്തിൽ മാർഗ്ഗദർശനാത്മകമായ സ്ഥാനമലങ്കരിച്ച് പടിയിറങ്ങുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് ഭാവി ജീവിതയാത്ര കൂടുതൽ സാർത്ഥകമാകട്ടെ എന്ന് ആശംസിക്കുന്നു. ഭാവുകങ്ങൾ നേരുന്നു. രമ്യ ഹരിദാസ് […]
Read More