വത്തിക്കാൻ സിനഡിന്റെ മാർഗ്ഗരേഖ: ഒരവലോകനം
കർദിനാൾ മാർ ജോർജ് ആലഞ്ചേരിമേജർ ആർച്ച്ബിഷപ്, സീറോമലബാർസഭ സിനഡാത്മകതയെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡിന്റെ പൊതുസമ്മേളനത്തിലെ ആദ്യ സെഷനുവേണ്ടിയുള്ള മാർഗരേഖ (ലാറ്റിൻ ഭാഷയിൽ ഇൻസ്ത്രുമെന്തും ലബോറിസ്-ഐഎൽ ) കഴിഞ്ഞ ജൂൺ 20നു പുറത്തിറക്കുകയുണ്ടായി. 50 പേജുള്ള മാർഗരേഖ വത്തിക്കാനിൽ നടന്ന വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചതോടെ അത് ഏവർക്കും സംലഭ്യമായിട്ടുണ്ട്. 2021 ഒക്ടോബർ 10നാണ് സിനഡിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് മാർഗരേഖ തയാറാക്കിയിരിക്കുന്നത്. ദൈവജനത്തെ കേൾക്കാനുള്ള വലിയ ഈ ഉദ്യമത്തിൽ മുഴുവൻ സഭാസമൂഹത്തെയും ഉൾപ്പെടുത്തി, മൂന്ന് ഘട്ടങ്ങളായുള്ള കൂടിയാലോചനകളിലൂടെയാണ് മാർഗരേഖ തയാറാക്കിയത്. […]
Read More