വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി ഒക്ടോബര്‍ 17ന് ഉപവാസ പ്രാര്‍ത്ഥന: ആഹ്വാനവുമായി ജെറുസലേം പാത്രിയാർക്കീസ്
ജെറുസലേം: വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ ഉപവാസ പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. ഒക്ടോബര്‍ 17 അടുത്ത ചൊവ്വാഴ്ച വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി പ്രാർത്ഥന, വർജ്ജനം, ഉപവാസം എന്നിവയ്ക്കായി സമയം നീക്കിവെയ്ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇപ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളില്‍ വേദനയും നിരാശയും വളരെ വലുതാണ്. ദുഷ്കരമായ സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ ശക്തിയും ശാന്തതയും ഈ വിധത്തിൽ മാത്രമേ നമുക്ക് നേടാനാകൂ, പ്രാർത്ഥനയിലും മധ്യസ്ഥതയിലും അവനിലേക്ക് തിരിയുക, ഈ വേദനകൾക്കിടയിൽ […]
Read More