പഞ്ചാബില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് എഎപി
അമൃത്സര്‍: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗം. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തകര്‍ത്ത് എഎപി ലീഡ് കേവലഭൂരിപക്ഷവും കടന്ന് മുന്നേറുന്നു. 94 സീറ്റുകളിലാണ് എഎപി മുന്നിട്ടു നില്‍ക്കുന്നത്. അകാലിദള്‍ ശക്തിമേഖലകളിലും എഎപിയുടെ കുതിപ്പാണ്. ഡല്‍ഹിയ്ക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്തു കൂടി ആംആദ്മി പാര്‍ട്ടി ഭരണത്തിലേറാനുള്ള സാഹചര്യമാണ് സംജാതമാകുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനത്തെ ശരിവെക്കുന്ന ഫലമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ലീഡ് 13 സീറ്റുകളിലേക്ക് പിന്തള്ളപ്പെട്ടു. അകാലിദള്‍ എട്ടും ഉം ബിജെപി ഏഴും സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. […]
Read More