സർക്കാർ മദ്യകേരളം സൃഷ്ടിക്കുന്നു-അഡ്വ. ചാർളി പോൾ|കേരള മദ്യ വിരുദ്ധ ഏകോപന സമിതി

Share News

അത്താണി. ലഹരിമുക്ത കേരളമാണ് ഇടതുമുന്നണി ലക്ഷ്യം വയ്ക്കുന്നതെന്ന് പറയുമ്പോഴും സർക്കാരിന്റെ നടപടികളെല്ലാം മദ്യകേരളം സൃഷ്ടിക്കുവാൻ ഉതകുന്നതാണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. വിവിധമദ്യ, ലഹരി വിരുദ്ധ സംയുക്ത കൂട്ടായ്മ യായകേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ അത്താണി ജംഗ്ഷനിൽ സംഘടിപ്പിച്ച സർക്കാരിന്റെ ലഹരി വ്യാപനത്തിനെതിരെയുള്ള പ്രതിഷേധ നില്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഓരോ വർഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ പര്യാപ്തമാകും വിധത്തിലാണ്.മദ്യം […]

Share News
Read More

സർക്കാർ ‘മദ്യ’ കേരളം സൃഷ്ടിക്കുന്നു|കേരള മദ്യ വിരുദ്ധ ഏകോപന സമിതി

Share News

അങ്കമാലി. ‘മദ്യ രഹിത കേരളം ‘ എന്ന മുദ്രാവാക്യം മുഴക്കിയ സർക്കാർ‘മദ്യ’ കേരളമാണ് സൃഷ്ടിക്കുന്നതതെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. അങ്കമാലി ടൗൺ കപ്പേള ഇംഗ്ഷനിൽ സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയും, കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. മദ്യവർജനമെന്ന മുദ്രാവാക്യം മുന്നോട്ട് വച്ച് അധികാരത്തിൽ വന്ന ഒരു ജനകീയ […]

Share News
Read More

കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഭീകരതക്ക് എതിരെ കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധനിൽപ്പ് സമരം കെ.സി ബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്തു.

Share News

ലഹരി ഭീകരതക്കെതിരെ“ബ്രേക്ക് ദ ചെയിൻ ” നടപ്പാക്കണം – കെ സി .ബി സി കൊച്ചി : കോവിഡിനെ നേരിട്ട പോലെ ലഹരി ഭീകരതയെ നേരിടാനും ” ബ്രേക്ക് ദ ചെയിൻ ” പോലുള്ള കാര്യക്ഷമമായ പദ്ധതികൾ നടപ്പിലാക്കണമെന്ന് കെ സി.ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ സർക്കാരിനോടാവശ്യപ്പെട്ടു.കേരളത്തിൽ വർധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും […]

Share News
Read More

വിമര്‍ശനത്തിന്‍റെ സൃഷ്ടിപരത

Share News

മറ്റുള്ളവരെ സഹായിക്കണമെന്ന സദുദ്ദേശത്താടെ, സ്നേപൂര്‍വ്വം തിരുത്തലുകളും ഉള്‍ക്കാഴ്ചകളും പങ്കു വയ്ക്കുമ്പോഴാണ് വിമര്‍ശനം സൃഷ്ടിപരമാകുന്നത്. തികഞ്ഞ ആത്മാര്‍ത്ഥതയോടെ സൗമ്യഭാവത്തോടെ വിഷയ ത്തെ സമീപിച്ച് നീതി നിറവേറ്റുന്നു എന്ന ബോധ്യത്തോടെ ഉചിതമായ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ വിമര്‍ശനം സൃഷ്ടിപരമാകും. വിമര്‍ശനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം കൂടുതല്‍ നന്മ, പുരോഗതി, അഭിവൃദ്ധി, ദൂരക്കാഴ്ച എന്നിവ യാകണം. നന്മ ഉണ്ടാകണമെന്ന ഉത്കൃഷ്ടദാഹത്തോടെയാകണം വിമര്‍ശനം. എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു; “വിമര്‍ശനം ഒരു നല്ല ഗുരുവാണ്. അതില്‍ നിന്നു പഠിക്കാന്‍ നാം സന്നദ്ധമാണെങ്കില്‍”. സ്വയം വിലയിരുത്താനും തിരുത്താനും വിമര്‍ശനം വഴി […]

Share News
Read More

വാക്ക് വളര്‍ത്തും, ഉയര്‍ത്തും. വളര്‍ത്താനുപകരിക്കുന്ന വാക്കുകളെ പറയാവൂ.

Share News

കുട്ടികളെ ലേബല്‍ ഒട്ടിച്ച് നശിപ്പിക്കരുത് അഡ്വ.ചാർളി പോൾ MA LLB, DSSട്രെയ്നർ, മെന്റർ 9847034600 ഉഴപ്പന്‍, തെമ്മാടി, അസത്ത്, വെടക്ക്, നാണം കെട്ടവന്‍, പേടിത്തൊണ്ടന്‍, തല്ല്‌കൊള്ളി, നാണം കുണുങ്ങി,കറുമ്പന്‍, എലുമ്പന്‍, എടുത്തുചാട്ടക്കാരന്‍, പഴഞ്ചന്‍, കുരുത്തംകെട്ടവന്‍, ദുഷ്ടന്‍, വെകിളി, അനുസരണയില്ലാത്തവന്‍, വൃത്തിയില്ലാത്തവന്‍, പൊണ്ണത്തടിയന്‍, അച്ഛന്റെ മോള്‍, അമ്മയുടെ മോന്‍…. എന്നിങ്ങനെ ഏതെങ്കിലും വിശേഷണം നിങ്ങളുടെ കുട്ടിക്ക് ചേര്‍ന്നെന്നു വരും. കുട്ടിയുടെ പുറത്ത് ഈ ലേബല്‍ ഒട്ടിച്ച് പരിഹസിക്കാനും ശകാരിക്കാനും മുതിരരുത്. ‘മഹാപിഴയാണ്, ഒരിക്കലും ഗുണം പിടിക്കില്ല’. എന്ന തരത്തില്‍ […]

Share News
Read More

ആഗ്രഹത്തേക്കാള്‍ അഭിരുചിയാണ് പ്രധാനം

Share News

‘സ്ഫടികം’ എന്ന സിനിമയിലെ ചാക്കോ മാഷിനെയും ‘ആടുതോമ’യേയും മലയാളികള്‍ മറക്കില്ല. ‘ലോകത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സിലാണെ’ന്ന് വിശ്വസിച്ച ചാക്കോമാഷ് (തിലകന്‍) മകനായ തോമസിനെ (മോഹന്‍ലാല്‍) കണക്കില്‍ ഒന്നാമനാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊടുവില്‍ മകന്‍ വലിയൊരു തെമ്മാടിയായി മാറുന്നു. ആ കുട്ടി നടത്തുന്ന അസാധാരണമായ കണ്ടുപിടുത്തങ്ങളെ മനസ്സിലാക്കാനും അവന്‍റെ ബുദ്ധിയെ തിരിച്ചറിയാനും ചാക്കോമാഷിന് കഴിഞ്ഞില്ല. ഒരു ശാസ്ത്രജ്ഞനോ മറ്റൊ ആകേണ്ടി യിരുന്ന ആ കുട്ടി വളര്‍ന്ന് ‘ആടുതോമ’യായി മാറി. ഇതാണ് സിനിമയുടെ രത്നച്ചുരുക്കം. കേരളത്തിലെ രക്ഷിതാക്കളില്‍ ചിലരെങ്കിലും തങ്ങളുടെ പൊങ്ങച്ചത്തിനുവേണ്ടി, കുട്ടികളുടെ […]

Share News
Read More

2020 മാർച്ച് 25 മുതൽ July 10 വരെ കേരളത്തിൽ 66 കൗമാര ആത്മഹത്യകൾ

Share News

ഈ കോവിഡ് കാലം കുട്ടികള്‍ക്കു നല്‍കിയ മാനസിക സംഘര്‍ഷം അത്യധികം ഗൗരവമുള്ളതാണ്. മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ അവരില്‍ ചിലരെയെങ്കിലും വല്ലാതെ തളര്‍ത്തുകയും ജീവിതത്തോടു തന്നെ പിണങ്ങിപ്പിരിയാന്‍ ഇടവരുത്തുകയും ചെയ്തു. 2020 മാര്‍ച്ച് 25 മുതല്‍ ജൂലൈ 10 വരെ 18 വയസ്സിനു താഴെയുള്ള, കൗമാരം കടക്കാത്ത 66 കുട്ടികള്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തുവെന്നത് നമ്മെ ആശങ്കപ്പെടുത്തുന്നു. ജീവിതം എന്തെന്നറിയും മുമ്പേ മരണം തെരഞ്ഞെടുക്കുകയാണ് കേരളത്തിലെ കുട്ടികള്‍. കോവിഡ് കാലത്തെ അനിശ്ചിതത്വവും മാനസികസംഘര്‍ഷങ്ങളും കുട്ടികളുടെ മാനസികാ രോഗ്യത്തെ ബാധിക്കുന്നുവെന്നത് ഗൗരവത്തോടെ […]

Share News
Read More

മദ്യനയം കേരളത്തെ ഭ്രാന്താലയമാക്കുന്നു – അഡ്വ.ചാർളി പോൾ

Share News

അങ്കമാലി. സർക്കാരിന്റെ മദ്യനയം കേരളത്തെ അക്ഷരാർത്ഥത്തിൽ ഭ്രാന്താലയമാക്കുകയാണെന്ന് കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ പറഞ്ഞു. ലോക ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി എറണാകുളം. അങ്കമാലി അതിരൂപത മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ അങ്കമാലി എക്സൈസ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കോവിഡ് കാലത്ത് അമ്പത് ദിവസം മദ്യശാലകൾ ഇല്ലാതിരുന്ന കാലത്ത് സമൂഹത്തിൽ ഗുണപരമായ നന്മകൾ ഉണ്ടായി, മദ്യശാലകൾ തുറന്നതോടെ കൊലപാതകങ്ങളും അടിപിടി അക്രമണങ്ങളും […]

Share News
Read More

വിജയത്തില്‍ മതിമറക്കരുത് പരാജയത്തില്‍ ഇടറുകയുമരുത്

Share News

പരീക്ഷാഫലങ്ങള്‍ പുറത്തുവരുന്ന സന്ദര്‍ഭമാണ്. ഉന്നതവിജയം നേടുന്നവരോടൊപ്പം പരാജയപ്പെ ടുന്നവരും ഉണ്ടാകും. ചിലര്‍ക്ക് ഉദ്ദേശിച്ചത്ര മാര്‍ക്ക് ചില വിഷയങ്ങളില്‍ ലഭിച്ചിട്ടുണ്ടാകില്ല. ഓരോ കുട്ടിയും ആദ്യം ശ്രദ്ധിക്കേണ്ടത് മനസ്സിന്‍റെ ധൈര്യം കൈവെടിയാതിരിക്കുക എന്നതിലാണ്. വിജയത്തില്‍ അമിതമായ ആഹ്ലാദത്താല്‍ മതിമറക്കരുത്. ഒപ്പം പരാജയം സംഭവിച്ചതില്‍ ഇടറുകയുമരുത്. മാതാപിതാ ക്കള്‍ പരീക്ഷാഫലത്തിലെ വിജയവും പരാജയവും വച്ച് മക്കളെ അളക്കരുത്. കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ അവര്‍ക്ക് താങ്ങാകുക. ചെറിയ പരാജയങ്ങളില്‍പോലും അവര്‍ക്ക് തുണയും കരുത്തുമാകുക. ജീവിതത്തിലെ പല പരീക്ഷകളില്‍ ഒന്നുമാത്രമാണിത്.പത്താംക്ലാസ്, പ്ലസ് ടു എന്നിവ […]

Share News
Read More