വര്‍ഗീയത കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ്

Share News

കൊച്ചി: വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പദ്ധതികള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. കേരളത്തിലെ ഹൈന്ദവരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചെറുപ്പം മുതല്‍ ഒരുമിച്ച് പഠിച്ചു വളര്‍ന്ന് സമൂഹമായി ജീവിക്കുന്നതാണ്. രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയതയുടെ കാര്‍ഡ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നത് പൊതുസമൂഹം പുച്ഛിച്ച് തള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അധ്യക്ഷത വഹിച്ച് അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Share News
Read More

EWS 10% സാമ്പത്തിക സംവരണം , ഔദാര്യമല്ല അവകാശമാണ് – കത്തോലിക്ക കോൺഗ്രസ്

Share News

കൊച്ചി –സംവരണേതര വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് 10% സാമ്പത്തിക സംവരണം നടപ്പാക്കുക എന്ന് ശക്തമായി കത്തോലിക്ക കോൺഗ്രസ് ഒറ്റക്കെട്ടായി ആവശ്യമുന്നയിച്ചതിന്റെ ഫലമായി വിവിധ തലങ്ങളിൽ സർക്കാർ EWS 10% സംവരണം നടപ്പിലാക്കാൻ തയ്യാറായിരിക്കുകയാണല്ലോ . ഈ സംവരണം ഒരു ഔദാര്യമല്ല മറിച്ച് സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ അവകാശമാണ് എന്ന തിരിച്ചറിവും , വ്യക്തമായ ബോധ്യവും കത്തോലിക്ക കോൺഗ്രസിനുണ്ട് . ഈ സംവരണം എല്ലാ മേഖലകളിലും ഉടനടി നടപ്പാക്കുക എന്ന ആവശ്യത്തിൽ നിന്നും തെല്ലും പുറകോട്ടില്ലെന്നും കത്തോലിക്ക കോൺഗ്രസ് […]

Share News
Read More

ആവശ്യങ്ങളിലെല്ലാം സർക്കാർ മുഖം തിരിക്കുന്നു : ബിജു പറയന്നിലം

Share News

കോട്ടയം : അടിയന്തിര ആവശ്യങ്ങളിൽ എല്ലാം സർക്കാർ മുഖം തിരിക്കുന്നത് പ്രതിഷേധാർഹം ആണെന്ന് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ്‌ ബിജു പറയന്നിലം. കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം യാതൊരു ഭേദഗതിയും കൂടാതെ സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര കാര്യാലയത്തിൽ ഏകദിന ഉപവാസ സമരത്തിന് നേതൃത്വം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാർഷികമേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ കാർഷികോൽപ്പന്നങ്ങൾ ക്ക് തറവില പ്രഖ്യാപിക്കണമെന്ന ആവശ്യത്തിലും, ജീവനും കൃഷിയും നശിപ്പിക്കുന്ന വന്യമൃഗ ശല്യത്തിന് […]

Share News
Read More