ലോകത്തിൽ വലിയ കാര്യങ്ങൾ ചെയ്തവരെല്ലാം കനത്ത പരാജയങ്ങളുടെ ഘോഷയാത്രക്ക് അവസാനമാണ് വിജയ സോപാനത്തിൽ എത്തിയത്.
എതിർപ്പുകളെ നേരിടാൻ നമ്മുടെ കുട്ടികളെ നാം പഠിപ്പിക്കുന്നില്ല, എങ്ങനെ നേരിടണം എന്ന് നമ്മൾ കാണിച്ചുകൊടുക്കുന്നില്ല, അതിനായി അവരെ നമ്മൾ ഒരുക്കുന്നില്ല. ബുദ്ധിമുട്ടുകൾ വരുമ്പോൾ എങ്ങനെ തരണം ചെയ്യണമെന്ന് നമ്മൾ അവരെ പഠിപ്പിക്കുന്നില്ല. നമ്മുടെ കുട്ടികൾ കെജി തുടങ്ങി പിജി ചെയ്തു കഴിയുന്നതുവരെ അവർക്കു വേണ്ടതെല്ലാം മാതാപിതാക്കളാണ് ചെയ്തുകൊടുക്കുന്നത്; സ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോകുന്നത് അവരാണ്. അഡ്മിഷന് ചെല്ലുമ്പോൾ പ്രിൻസിപ്പലിന്റെയും മാനേജരുടെയും വായിലിരിക്കുന്നത് മുഴുവൻ കേൾക്കുന്നത് അവരാണ്. എന്തെങ്കിലും പഠനകാര്യത്തിലോ പെരുമാറ്റകാര്യത്തിലോ പ്രശ്നമുണ്ടായാൽ വിളിക്കപ്പെടുന്നത് മാതാപിതാക്കളാണ്; ഇപ്പോൾ മിക്കവാറും […]
Read More