പപ്പ എവിടെ പോകുമ്പോഴും കൊണ്ടുപോയിരുന്ന ഒരു ബാഗ് ഉണ്ടായിരുന്നു, അതിലെ ഒരു കള്ളിയിൽ എനിക്ക് ലഭിച്ച അംഗീകാര ങ്ങളുടെ പത്രവാർത്തകൾ എപ്പോഴും സൂക്ഷിച്ചിരുന്നു.
ഇന്ന് ഞങ്ങളുടെ പ്രിയപ്പെട്ട പപ്പ ഡോ.സെബാസ്റ്റ്യൻ കൊട്ടാരത്തിന്റെ 17-) o ചരമവാർഷികം. ഉയർന്ന സ്വപ്നങ്ങൾ കാണാൻ ഞങ്ങളെ പഠിപ്പിച്ചത് പപ്പായാണ്. ഒപ്പം പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്നു. ഒരു നല്ല പ്രഭാഷകനും ആതുര ശുശ്രൂഷകനും പൊതുപ്രവർത്തകനുമായിരുന്നു പപ്പ. പ്രഭാഷണ രംഗത്തേക്ക് ഞങ്ങളെ കൈപിടിച്ചുയർത്തിയതും പപ്പ ആയിരുന്നു. ഇടുക്കിയിൽ പപ്പായുടെ സുഹൃത്ത് മണർകാട് പാപ്പൻ സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തിനു വേണ്ടി പ്രചാരണ യോഗങ്ങളിൽ ശക്തമായ സാന്നിധ്യമായിരുന്നു പപ്പ. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മികച്ച വാഗ്മി കൂടിയായ […]
Read More