ഞായറാഴ്ചകളില്‍ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം: കോഴിക്കോട് നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചു
കോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കർശനമാക്കി.ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വിവാഹ തടങ്ങുകളില്‍ 20പേര്‍ക്ക് മാത്രം. പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി ഏറ്റെടുത്തെന്ന് കലക്ടര്‍ എസ് സാംബശിവ റാവു അറിയിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, അത്തോളി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ ഫിസൂല്‍ ഖുറാന്‍ അക്കാദമി ബില്‍ഡിങ,് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ (ഡിസിസി), മരുതോങ്കര […]
Read More