കാലം പക്ഷികളായി അവളോടൊപ്പം പറന്നു.
ജനിച്ച നാൾ മുതൽ എൻ്റെയും ലൗവ് ലിയുടേയുo കൈകളിൽ നിന്ന് അവൾ കുതിച്ചു താഴെയിറങ്ങി. കമിഴ്ന്നു കിടന്നു നീന്തി.ഞങ്ങളുടെ കണ്ണൂ തെറ്റിച്ചോടി.പിടി ക്കാൻ ചെന്നപ്പോൾ ഒളിച്ചിരുന്നു. പൂമ്പാറ്റയെപ്പോലെ ഇടക്കിടെ പാറിപ്പറന്നു – പൂമ്പാറ്റയെ പിടിക്കാനെന്നവണ്ണം നടക്കുന്ന കൊച്ചു കുട്ടികളായി ഞാനും ലൗവ് ലിയും കാലം പക്ഷികളായി അവളോടൊപ്പം പറന്നു. ദൈവം അവളെയും പ്രകൃതിയേയും മനുഷ്യരേയും വരയ്ക്കാൻ അവരുടെ കയ്യിൽ ചായപ്പെൻസിലുകളും ബ്രഷും കൊടുത്തു.അവൾ ആർക്കിടെക്റ്റായി. വരകാരിയായി.അവൾക്ക് വരകാരന്മാരും വരകാരികളും ചിത്രമെടുപ്പുകാരുO കൂട്ടുകാരായി.അവൾ ഇടക്കിടെ വിട്ടിലില്ലാതായി -ഇന്ത്യയുടെ വിവിധ […]
Read Moreനിങ്ങളുടെ കുട്ടികൾ അവസാനം വായിച്ച പുസ്തകം ഏതാണെന്ന് വല്ല നിശ്ചയവുമുണ്ടോ?
കഥയും കാര്യവും എൻ്റെയൊക്കെ കുഞ്ഞുനാളിൽ ഞങ്ങൾ കുട്ടികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അമൂല്യ വസ്തുക്കളായിരുന്നു ബാലരമ, ബാലമംഗളം, പൂമ്പാറ്റ, കുട്ടികളുടെ ദീപികതുടങ്ങിയ പ്രസിദ്ധീകരണങ്ങൾ .ഓരോ ലക്കത്തിലെയും കഥകൾ വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു.രാജുവിനെയും രാധയെയും രക്ഷിക്കാൻ വരുന്ന മായാവിയും, മായാവിയെ കുപ്പിയിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും, ‘ശക്തരിൽ ശക്തൻ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഡിങ്കനുമെല്ലാം കുട്ടികളായ ഞങ്ങൾക്ക് നന്മതിന്മകൾതിരിച്ചറിയാൻ സഹായകമായിരുന്നു. കുട്ടികൾക്കിടയിൽ മൂല്യങ്ങൾ വളർത്തുന്നതിലും, വായനാശീലം വർദ്ധിപ്പിക്കുന്നതിലും അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളുടെ പങ്ക് ഏറെ വലുതായിരുന്നു. പുതിയ തലമുറയിൽ […]
Read More