അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്: അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടിയുടെ മൊഴി
തിരുവനന്തപുരം:കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. . മകന്റെ പരാതിയില്‍ അമ്മയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇളയ മകന്‍ രംഗത്തെത്തി. അമ്മയ്ക്കെതിരായ സഹോദരന്റെ മൊഴി അച്ഛന്‍ മര്‍ദ്ദിച്ച് പറയിപ്പിച്ചതാണ്. അച്ഛന്‍ തങ്ങളെ മര്‍ദ്ദിക്കുമായിരുന്നു. കേസില്‍ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകന്റെ മൊഴിയില്‍ പറയുന്നു. 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് […]
Read More